ചിറ്റാരിക്കാൽ ഉപജില്ലാ കലോത്സവം ഒക്ടോബർ 14 മുതൽ
1590412
Wednesday, September 10, 2025 12:49 AM IST
പാലാവയൽ: ചിറ്റാരിക്കാൽ ഉപജില്ലാ സ്കൂൾ കലോത്സവം ഒക്ടോബർ 14 മുതൽ 17 വരെ പാലാവയൽ സെന്റ് ജോൺസ് ഹയർസെക്കൻഡറി സ്കൂളിൽ നടക്കും. സംഘാടകസമിതി രൂപീകരണയോഗം പഞ്ചായത്ത് പ്രസിഡന്റ് ജോസഫ് മുത്തോലി ഉദ്ഘാടനം ചെയ്തു.
ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ ജസീന്ത ജോൺ അധ്യക്ഷതവഹിച്ചു. സ്കൂൾ മാനേജർ ഫാ. ജോസ് മാണിക്കത്താഴെ മുഖ്യപ്രഭാഷണം നടത്തി.
പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഫിലോമിന ജോണി ആക്കാട്ട്, വിദ്യാഭ്യാസ സ്ഥിരംസമിതി അധ്യക്ഷൻ പ്രശാന്ത് പാറേക്കുടിയിൽ, സ്കൂൾ അസി. മാനേജർ ഫാ. അമൽ ചെമ്പകശേരിൽ, പഞ്ചായത്തംഗങ്ങളായ മേഴ്സി മാണി, വി.ബി. ബാലചന്ദ്രൻ, തേജസ് ഷിന്റോ, പ്രിൻസിപ്പൽ ഫോറം പ്രസിഡന്റ് ഫാ. സന്തോഷ് പീറ്റർ, പ്രിൻസിപ്പൽ ഡോ. മെന്റലിൻ മാത്യു, എൽപി സ്കൂൾ മുഖ്യാധ്യാപിക എം.വി. ഗീതമ്മ, പിടിഎ പ്രസിഡന്റ് സോമി അറയ്ക്കൽ, ഹെഡ്മാസ്റ്റർ ഫോറം പ്രസിഡന്റ് മാർട്ടിൻ ജോസഫ്, ബിപിസി ഷൈജു, കമ്പല്ലൂർ ജിഎച്ച്എസ്എസ് പ്രിൻസിപ്പൽ മനോജ്, മുഖ്യാധ്യാപകൻ ജനാർദ്ദനൻ, അലോഷ്യസ്, റോഷി ജോസ് എന്നിവർ പ്രസംഗിച്ചു.
ജനറൽ കമ്മറ്റിയും 16 സബ്കമ്മറ്റികളും രുപീകരിച്ചു.