ശാസ്ത്രജ്ഞനുമായി സംവദിച്ച് വിദ്യാർഥികൾ
1590414
Wednesday, September 10, 2025 12:49 AM IST
തൃക്കരിപ്പൂർ: ഗ്ലോബൽ യംഗ് റിസർച്ചേഴ്സ് അക്കാദമി സെക്രട്ടറിയും മസാച്ചുസെറ്റ്സ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിലെ ശാസ്ത്രജ്ഞനുമായ മലപ്പുറം എടപ്പാൾ സ്വദേശി ഡോ. വിപിൻദേവ് വസുദേവുമായി സംവദിച്ച് സെന്റ് പോൾസ് എയുപി സ്കൂൾ വിദ്യാർഥികൾ.
ചെറുപ്പം മുതൽ ശാസ്ത്രീയ ചിന്ത വളർത്തിയെടുക്കേണ്ടതിന്റെ പ്രാധാന്യം അദ്ദേഹം ചൂണ്ടിക്കാട്ടി. പിടിഎ പ്രസിഡന്റ് കരീം ചന്തേര അധ്യക്ഷതവഹിച്ചു.
മുഖ്യാധ്യാപിക സിസ്റ്റർ ഷീന ജോർജ്, അധ്യാപകരായ സി. നിഷ, കെ.പി. ഷിജിന, വിദ്യാർഥികളായ ഉണ്ണിമാധവ്, എ. അഫ്രീദ്, യു.കെ. അലോക് എന്നിവർ പ്രസംഗിച്ചു.