പുഴയില്‍ ചാടിയ യുവാവിന്റെ മൃതദേഹം കണ്ടെത്തി
1590040
Monday, September 8, 2025 10:06 PM IST
പെരിയ: തിരുവോണനാളില്‍ ആയംകടവ് പാലത്തില്‍നിന്നും പുഴയിലേക്ക് ചാടിയ യുവാവിന്റെ മൃതദേഹം കണ്ടെത്തി.
കോടോം തടിയംവളപ്പിലെ കഴുങ്ങിനടി ബാലകൃഷ്ണന്-വിനോദിനി ദമ്പതികളുടെ മകന് ബി. സജിത് ലാല്‍ (25) ആണ് മരിച്ചത്.
ഇന്നലെ വൈകുന്നേരം പനയാല്‍ ബങ്ങാട് കായക്കുന്ന് പുഴയില്‍ അടുക്കം ഭാഗത്താണ് മൃതദേഹം കണ്ടെത്തിയത്.
പ്രദേശത്ത് ദുര്‍ഗന്ധം വമിക്കുന്നത് അനുഭവപ്പെട്ട നാട്ടുകാര്‍ അന്വേഷിച്ചപ്പോഴാണ് മൃതദേഹം കണ്ടത്. കാണാതായ സ്ഥലത്തുനിന്നും ഒന്നരകിലോമീറ്റര്‍ അകലെയായി മരത്തില്‍ കുടുങ്ങിയ നിലയിലായിരുന്നു മൃതദേഹം. പെരിയ അമാന ടൊയോട്ട സെന്ററിലെ ജീവനക്കാരനാണ്. സഹോദരങ്ങള്‍: സനില, സജിന.