കാഞ്ഞങ്ങാട് ഡിപ്പോയ്ക്ക് രണ്ടു സൂപ്പര്‍ഫാസ്റ്റ് പ്രീമിയം ബസുകള്‍
1590178
Tuesday, September 9, 2025 1:47 AM IST
കാഞ്ഞങ്ങാട്: കെഎസ്ആര്‍ടിസി കാഞ്ഞങ്ങാട് സബ്ഡിപ്പോയ്ക്ക് ലഭിച്ച പുതിയ രണ്ടു സൂപ്പര്‍ ഫാസ്റ്റ് പ്രീമിയം ബസുകളുടെ ഫ്ളാഗ് ഓഫ് ഇ. ചന്ദ്രശേഖരന് എംഎല്‍എ നിര്‍വഹിച്ചു.
നഗരസഭ ചെയര്മാന് കെ.വി. സുജാത, വാര്‍ഡ് കൗണ്‍സിലര്‍ കെ. ലത, കേരള കോണ്‍ഗ്രസ്-ബി ജില്ലാ പ്രസിഡന്റ് പി.ടി. നന്ദകുമാര്‍, അസി. ട്രാന്‍സ്പോര്‍ട്ട് ഓഫീസര്‍ ആല്വിന് ടി. സേവ്യര്‍ എന്നിവര്‍ പ്രസംഗിച്ചു.
വൈകുന്നേരം 5.10നു കാഞ്ഞങ്ങാട് നിന്നും പുറപ്പെടുന്ന ബസ് രാവിലെ 7.40നു പത്തനംതിട്ടയില്‍ എത്തിച്ചേരും. പത്തനംതിട്ടയില്‍ നിന്നു വൈകുന്നേരം ആറിനു പുറപ്പെടുന്ന ബസ് രാവിലെ 7.40നു കാഞ്ഞങ്ങാട് എത്തിച്ചേരും.