എൻജിനിയറായ യുവാവ് ബൈക്കപകടത്തിൽ മരിച്ചു
1590042
Monday, September 8, 2025 10:06 PM IST
ഇരിയണ്ണി: ഓണാഘോഷത്തിനായി നാട്ടിലെത്തിയ യുവ എൻജിനിയർ ബൈക്കപകടത്തിൽ മരിച്ചു. ബേത്തൂർപാറ വട്ടംതട്ട തീർഥക്കരയിലെ വിജയന്റെയും ശാലിനിയുടെയും മകൻ ജിതേഷ് (22) ആണ് മരിച്ചത്.
ഇന്നലെ ഉച്ചകഴിഞ്ഞ് 2.30ഓടെ ഇരിയണ്ണി മഞ്ചക്കല്ലിൽ ജിതേഷ് സഞ്ചരിച്ച ബൈക്ക് നിയന്ത്രണംവിട്ട് മറിയുകയായിരുന്നു. ബംഗളുരുവിൽ എയറോനോട്ടിക് എൻജിനിയറായിരുന്നു. സഹോദരൻ: ജിഷ്ണു.