ഓണറേറിയമില്ല; ആശ വര്‍ക്കര്‍മാര്‍ പ്രതിഷേധമാര്‍ച്ച് നടത്തി
1565120
Thursday, June 5, 2025 7:23 AM IST
കാഞ്ഞങ്ങാട്: ജില്ലയിലെ 18 ആശാവര്‍ക്കര്‍മാര്‍ക്ക് ഓണറേറിയം നല്‍കാത്തതില്‍ പ്രതിഷേധിച്ച് കേരള പ്രദേശ് ആശ വര്‍ക്കേഴ്സ് കോണ്‍ഗ്രസ് ജില്ലാകമ്മിറ്റിയുടെ നേതൃത്വത്തില്‍ എന്‍എച്ച്എം ഓഫീസിലേക്ക് പ്രതിഷേധ മാര്‍ച്ചും ധര്‍ണയും നടത്തി. ഐഎന്‍ടിയുസി ജില്ലാ പ്രസിഡന്റ് പി.ജി. ദേവ് ഉദ്ഘാടനം ചെയ്തു. പി. സിന്ധു അധ്യക്ഷതവഹിച്ചു. പി.വി. സുരേഷ് മുഖ്യപ്രഭാഷണം നടത്തി.
സി. രേഖ, കെ.പി. ബാലകൃഷ്ണന്, കെ.എം. ശ്രീധരന്, പി.വി. ബാലകൃഷ്ണന് എം. കുഞ്ഞികൃഷ്ണന്, സിന്ധു വലിയപറമ്പ്, വി. ഗോപാലന്, വിമല കുഞ്ഞികൃഷ്ണന് എന്നിവര്‍ സംസാരിച്ചു.
പ്രസന്നകുമാരി സ്വാഗതവും സുശീല കാഞ്ഞങ്ങാട് നന്ദിയും പറഞ്ഞു. എന്‍എച്ച്എം സെക്രട്ടറിയുമായി നടത്തിയ ചര്‍ച്ചയില്‍ ഓണറേറിയം കുടിശികയുടെ പകുതി തുക ഇന്നലെ തന്നെ അയക്കാന്‍ തീരുമാനമായതായി നേതാക്കള്‍ അറിയിച്ചു.