വീടിന് പെട്രോള്‍ ഒഴിച്ച് തീയിട്ടു
1513504
Wednesday, February 12, 2025 7:38 AM IST
പള്ളിക്കര: സ്കൂട്ടറിലെത്തിയ രണ്ടംഗസംഘം വീടിന് പെട്രോള്‍ ഒഴിച്ച് തീയിട്ടു. പൂച്ചക്കാട് റഹ്മത്ത് റോഡിലെ കെ.എം. ഫൈസലിന്റെ വീടിനാണ് ഇന്നലെ പുലര്‍ച്ചെ തീയിട്ടത്. ഉമ്മറത്തുണ്ടായിരുന്ന സോഫ പെട്രോള്‍ ഒഴിച്ച് തീ കൊളുത്തുകയായിരുന്നു.
വീടിന്റെ ജനാലകൾ, ഫാന്‍, ബള്‍ബ് ഉള്‍പ്പെടെ കത്തിനശിച്ചു. ഫൈസലിന്റെ ഭാര്യയും മക്കളും ഉമ്മയും മാത്രമെ സംഭവ സമയത്ത് വീട്ടിലുണ്ടായിരുന്നുള്ളൂ. സോഫ സെറ്റ് കത്തിയതിന്റെ ഗന്ധവും പുകയും സ്കൂട്ടറിന്റെ ശബ്ദവും കേട്ട് സ്ത്രീകള്‍ ഉറക്കമുണര്‍ന്നപ്പോള്‍ തീ ആളിക്കത്തുന്നതാണ് കണ്ടത്. അയല്‍വാസികളെ വിവരമറിയിച്ച് കെടുത്തുകയായിരുന്നു. ബേക്കല്‍ എസ്ഐ മനോജ് കുമാറിന്റെ നേതൃത്വത്തില്‍ പോലീസ് സ്ഥത്തെത്തി. ഇരുപ്രദേശത്തുള്ള ചില യുവാക്കള്‍ തമ്മില്‍ ഉള്ള പ്രശ്നമാണ് സംഭവത്തിന് കാരണമെന്നാണ് പോലീസിന് ലഭിച്ച വിവരം.