ഭിന്നശേഷി കലോത്സവം നടത്തി
1512623
Monday, February 10, 2025 1:38 AM IST
ചിറ്റാരിക്കാൽ: ഈസ്റ്റ് എളേരി പഞ്ചായത്ത് ഭിന്നശേഷി കലോത്സവം ചിറ്റാരിക്കാൽ സെന്റ് മേരീസ് സ്കൂൾ ഓഡിറ്റോറിയത്തിൽ പ്രസിഡന്റ് ജോസഫ് മുത്തോലി ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ഫിലോമിന ജോണി അധ്യക്ഷയായി.
ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷ മേഴ്സി മാണി, ബ്ലോക്ക് പഞ്ചായത്തംഗം ജോസ് കുത്തിയതോട്ടിൽ, പഞ്ചായത്ത് അംഗങ്ങളായ വി.ബി. ബാലചന്ദ്രൻ, തേജസ് ഷിന്റോ, പിഇസി കൺവീനർ ജോബി മാത്യു, ഐസിഡിഎസ് സൂപ്പർവൈസർ വി.ആർ. ഗോപിക, ബിആർസി കോ-ഓർഡിനേറ്റർ പുഷ്പാകരൻ, ജ്യോതിഭവൻ സ്പെഷൽ സ്കൂൾ പ്രിൻസിപ്പൽ സിസ്റ്റർ ജിസ് മരിയ എന്നിവർ പ്രസംഗിച്ചു.
ഭിന്നശേഷി കുട്ടികളുടെ വിവിധ കലാപരിപാടികൾ അരങ്ങേറി. പങ്കെടുത്ത എല്ലാവർക്കും ഉപഹാരങ്ങൾ നല്കി. കോഴിക്കോട് നടന്ന സംസ്ഥാന ഭിന്നശേഷി കലോത്സവത്തിൽ ജില്ലയിൽ നിന്ന് ഏറ്റവും കൂടുതൽ പോയിന്റ്റ് നേടിയ ജ്യോതിഭവൻ സ്കൂളിന് ഉപഹാരം നല്കി ആദരിച്ചു.