10 ലക്ഷത്തിന്റെ നിരോധിത പുകയില ഉത്പന്നങ്ങള്‍ പിടികൂടി
1513502
Wednesday, February 12, 2025 7:38 AM IST
കാലിക്കടവ്: കാലിക്കടവ് ദേശീയപാതയില്‍ നൈറ്റ് പട്രോളിംഗ് വാഹന പരിശോധനക്കിടയില്‍ 10 ലക്ഷം രൂപയിലധികം വില വരുന്ന നിരോധിത പുകയില ഉത്പന്നങ്ങള്‍ പിടികൂടി. സംശയം തോന്നി പിക്കപ്പ് വാന്‍ തടഞ്ഞു നിര്‍ത്തി പരിശോധിച്ചപ്പോഴാണ് പുകയില ഉത്പന്നങ്ങള്‍ കണ്ടെത്തിയത്.
വാനില്‍ ഉണ്ടായിരുന്ന കാസര്‍ഗോഡ് മധൂര്‍ നാഷണല്‍ നഗറിലെ എ.വി. ഷമീര്‍ (40) ഇയാളുടെ പതാവ് യൂസഫ് (68) എന്നിവരെ ചന്തേര പോലീസ് അറസ്റ്റ് ചെയ്തു. ചൊവ്വാഴ്ച പുലര്‍ച്ചെ 1.30ഓടെ ചന്തേര എസ്ഐ എം. സുരേഷിന്റെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയിലാണ് ലഹരി വസ്തുക്കള്‍ പിടികൂടിയത്.
സ്കൂള്‍ കോളേജ് വിദ്യാര്‍ഥികളെ ഉള്‍പ്പെടെ ലക്ഷ്യം വച്ചുകൊണ്ട് പ്രവര്‍ത്തിക്കുന്ന ഇത്തരം ലഹരി മാഫിയയ്ക്കെതിരെ കര്‍ശന നിയമ നടപടികളുമായി മുന്നോട് പോകും എന്ന് ജില്ലാ പോലീസ് മേധാവി അറിയിച്ചു.