പരപ്പ ബസ് സ്റ്റാൻഡ് നിർമാണം ഉടൻ ആരംഭിക്കണം
1512912
Tuesday, February 11, 2025 1:22 AM IST
പരപ്പ: നാട്ടുകാർ സൗജന്യമായി നൽകിയ സ്ഥലത്ത് വർഷങ്ങൾക്കു മുമ്പ് ശിലാസ്ഥാപനം നിർവഹിച്ച ബസ്സ്റ്റാൻഡ് കം ഷോപ്പിംഗ് കോംപ്ലക്സ് നിർമിക്കുന്നതിന് അടിയന്തര നടപടി സ്വീകരിക്കണമെന്ന് കേരള സ്റ്റേറ്റ് കർഷക തൊഴിലാളി യൂണിയൻ പരപ്പ വില്ലേജ് വനിതാ കൺവൻഷൻ ആവശ്യപ്പെട്ടു.
ആദിവാസി ഊരുകളിൽ കർഷകതൊഴിലാളികൾ ദശകങ്ങളായി കൈവശം വച്ചിരിക്കുന്ന ഭൂമിക്ക് പട്ടയം അനുവദിക്കുക, പരപ്പ സ്കൂളിന് കിഫ്ബി മുഖേന അനുവദിച്ച 3.90 കോടിയുടെ കെട്ടിടനിർമാണം അടിയന്തരമായി ആരംഭിക്കുക എന്നീ ആവശ്യങ്ങളും ഉന്നയിച്ചു.
ജില്ലാ കമ്മിറ്റിയംഗം പി.വി. പദ്മിനി ഉദ്ഘാടനം ചെയ്തു. കെ.വി. ഭാർഗവി അധ്യക്ഷത വഹിച്ചു. ടി. സ്വർണലത, കെ. സതീശൻ, എ.ആർ. രാജു, വിനോദ് പന്നിത്തടം, രമണി രവി എന്നിവർ പ്രസംഗിച്ചു.