നീലേശ്വരം ബ്ലോക്ക് ഫെസ്റ്റ് ഇന്നുമുതല്‍
1513495
Wednesday, February 12, 2025 7:38 AM IST
ചെറുവത്തൂര്‍: നീലേശ്വരം ബ്ലോക്ക് പഞ്ചായത്ത് സംഘടിപ്പിക്കുന്ന ബ്ലോക്ക് ഫെസ്റ്റ്-പ്രദര്‍ശന വിപണന മേള ഇന്നു മുതല്‍ 24 വരെ കാലിക്കടവ് മൈതാനത്തില്‍ നടക്കും. ഇന്നു വൈകുന്നേരം അഞ്ചിന് സിനിമാതാരം ജയസൂര്യ ഉദ്ഘാടനം ചെയ്യും.
എല്ലാദിവസവും വിവിധ കലാ പരിപാടികളും കുടുംബശ്രീ കലാകാരികളുടെ നൃത്തനൃത്യങ്ങളും മേളയില്‍ നടക്കും. 16നു വൈകുന്നേരം ഉത്തരമേഖലാ കൈകൊട്ടിക്കളി മത്സരം നടത്തും. പത്രസമ്മേളനത്തില്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മാധവന് മണിയറ, സെക്രട്ടറി ടി. രാകേഷ്, പിലിക്കോട് പഞ്ചായത്ത് പ്രസിഡന്റ് പി.പി. പ്രസന്നകുമാരി, ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ പി.കെ. ലക്ഷ്മി, കെ. അനില്‍ കുമാര്‍, എം. സുമേഷ്, എം. കുഞ്ഞിരാമന്, എം.വി. സുജാത, പി.ബി. ഷീബ, പഞ്ചായത്തംഗം വി. പ്രദീപ്, എം.വി. ഹരിദാസ്, വിനയന് ഏച്ചിക്കൊവ്വല്‍ എന്നിവര്‍ പങ്കെടുത്തു.