ജോയി ജോസഫിന് അക്ഷയശ്രീ ജില്ലാതല ജൈവ കർഷക പുരസ്കാരം
1512908
Tuesday, February 11, 2025 1:22 AM IST
പാലാവയൽ: ഇൻഫോസിസ് സഹസ്ഥാപകൻ എസ്.ഡി. ഷിബുലാലിന്റെ നേതൃത്വത്തിലുള്ള സരോജിനി ദാമോദരൻ ഫൗണ്ടേഷൻ നല്കുന്ന അക്ഷയശ്രീ ജൈവകർഷക പുരസ്കാരത്തിന് കാസർഗോഡ് ജില്ലയിൽനിന്ന് പാലാവയൽ മലാങ്കടവിലെ പെരുമാട്ടിക്കുന്നേൽ ജോയി ജോസഫ് അർഹനായി. അര ലക്ഷം രൂപയും ഉപഹാരവും സർട്ടിഫിക്കറ്റും അടങ്ങുന്നതാണ് പുരസ്കാരം.
2016ൽ സംസ്ഥാന സർക്കാരിന്റെ ജൈവകർഷക അവാർഡും ജൈവവൈവിധ്യ ബോർഡിന്റെ പുരസ്കാരവും ജോയി ജോസഫിനെ തേടിയെത്തിയിരുന്നു. നാലു പതിറ്റാണ്ടിലേറെയായി രാസവളങ്ങളും കീടനാശിനികളുമൊന്നും ഉപയോഗിക്കാതെയാണ് കൃഷി നടത്തുന്നത്. സമ്മിശ്ര കൃഷിയുടെ വിളനിലമായ ഇദ്ദേഹത്തിന്റെ കൃഷിയിടം സംസ്ഥാന സർക്കാരിന്റെ ഫാം ടൂറിസം പദ്ധതിയിലും ഉൾപ്പെടുത്തിയിട്ടുണ്ട്. 25 ലേറെ പേർക്ക് താമസിക്കാവുന്ന ഹോംസ്റ്റേ സംവിധാനവും ഇവിടെ ഒരുക്കിയിട്ടുണ്ട്.