സീനിയർ ചേംബർ അംഗങ്ങൾ കൂട്ടുപ്പുഴ സ്നേഹഭവൻ സന്ദർശിച്ചു
1512314
Sunday, February 9, 2025 1:50 AM IST
ഇരിട്ടി: സീനിയർ ചേംബർ അംഗങ്ങൾ കൂട്ടുപുഴ സ്നേഹഭവൻ സന്ദർശിച്ചു. സെന്റ് സ്റ്റീഫൻ ചാരിറ്റബിൾ സൊസൈറ്റിയുടെ കീഴിൽ കൂട്ടുപുഴയിൽ പ്രവർത്തിച്ചു വരുന്ന സ്നേഹഭവനിലെ 80 അന്തേവാസികൾക്ക് വിഭവ സമൃദ്ധമായ ഉച്ചഭക്ഷണവും നൽകി.
ചേംബർ പ്രസിഡന്റ് ഡോ. ജി. ശിവരാമകൃഷ്ണൻ, സെക്രട്ടറി ജോയ് പടിയൂർ, ട്രഷറർ വി.എം. നാരായണൻ, മുൻ പ്രസിഡന്റ് എം.വി. അഗസ്റ്റിൻ, വി.എസ്. ജയൻ, എം.കെ. അനിൽകുമാർ എന്നിവർ സ്നേഹ ഭവൻ സന്ദർശിച്ചു.ബ്രദർ അഗസ്റ്റിൻ, ജെയ്സൺ എന്നിവർ സ്നേഹഭവൻ പ്രവർത്തനങ്ങൾ വിശദീകരിച്ചു.