അര്‍ബന്‍ പോളിക്ലിനിക് കെട്ടിടം ഉദ്ഘാടനം ചെയ്തു
1512629
Monday, February 10, 2025 1:38 AM IST
കാസര്‍ഗോഡ്: കാസര്‍ഗോഡ് നഗരസഭയുടെ അര്‍ബന്‍ പോളിക്ലിനിക് കെട്ടിടം പുലിക്കുന്നില്‍ ചെയര്മാന് അബ്ബാസ് ബീഗം ഉദ്ഘാടനം ചെയ്തു. ഉദ്ഘാടന ചടങ്ങില്‍ ആരോഗ്യ സ്ഥിരം സമിതി ചെയര്മാന് ഖാലിദ് പച്ചക്കാട് അധ്യക്ഷത വഹിച്ചു.
വൈസ് ചെയര്‍പേഴ്സണ്‍ ഷംസീദ ഫിറോസ്, സ്ഥിരംസമിതി അധ്യക്ഷരായ സഹീര്‍ ആസിഫ്, സിയാന ഹനീഫ്, കൗണ്‍സിലര്‍മാരായ രഞ്ജിത, സുമയ്യ മൊയ്തീന്, സമീറ അബ്ദുള്‍ റസാഖ്, ശാരദ, ജില്ലാ അര്‍ബന്‍ ഹെല്‍ത്ത് കോ-ഓര്‍ഡിനേറ്റര്‍ അലക്സ് ജോസ്, അര്‍ബന്‍ പോളിക്ലിനിക് മെഡിക്കല്‍ ഓഫീസര്‍ ഇന്‍ചാര്‍ജ് ഡോ. ഫാത്തിമത്ത് ഫിദ എന്നിവര്‍ പ്രസംഗിച്ചു.
അര്‍ബന്‍ പോളിക്ലിനികില്‍ എല്ലാ ബുധനാഴ്ചയും ശനിയാഴ്ചയും പീഡിയാട്രീഷ്യന്‍ ഡോക്ടറുടെയും എല്ലാ തിങ്കളാഴ്ചയും വെള്ളിയാഴ്ചയും ഇഎന്‍ടി ഡോക്ടറുടെയും ആഴ്ചയില്‍ എല്ലാ ദിവസവും ഡെന്റല്‍ ഡോക്ടറുടെയും സേവനം സൗജന്യമായി ലഭിക്കും. രാവിലെ 10 മുതല്‍ ഉച്ചയ്ക്കു ഒന്നു വരെയായിരിക്കും പ്രവര്‍ത്തന സമയം.