കെഎസ്എസ്പിഎ മാർച്ച് നടത്തി
1513498
Wednesday, February 12, 2025 7:38 AM IST
നീലേശ്വരം: സംസ്ഥാനത്തെ ആറു ലക്ഷത്തോളം വരുന്ന സർവീസ് പെൻഷൻകാരെയും കുടുംബ പെൻഷൻകാരെയും ബജറ്റിൽ പൂർണമായി അവഗണിച്ചതിനെതിരെ കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് അസോസിയേഷൻ തൃക്കരിപ്പൂർ നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ നീലേശ്വരം സബ് ട്രഷറിയിലേക്ക് മാർച്ച് നടത്തി. ഇനി വരുന്നത് യുഡിഎഫ് സർക്കാരെന്ന് ഉറപ്പിക്കുന്ന ബജറ്റാണ് ധനമന്ത്രി നിയമസഭയിൽ അവതരിപ്പിച്ചതെന്ന് മാർച്ച് ഉദ്ഘാടനം ചെയ്ത സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം പി.സി. സുരേന്ദ്രൻ നായർ പറഞ്ഞു.
നിയോജക മണ്ഡലം പ്രസിഡന്റ് രവീന്ദ്രൻ കൊക്കോട്ട് അധ്യക്ഷത വഹിച്ചു. പലേരി പദ്മനാഭൻ, കെ.വി. രാഘവൻ, കെ.എം. വിജയൻ, ലിസമ്മ ജേക്കബ്, എ. മോഹനൻ, ഇ. ഭാരതീ ദേവി, പി.വി. നാരായണി, സി.എം. രാധാകൃഷ്ണൻ, കെ. കുഞ്ഞികൃഷ്ണൻ, പി.കെ. സത്യനാഥൻ, കെ. ആനന്ദവല്ലി എന്നിവർ പ്രസംഗിച്ചു.