ചീമേനിയിൽ ആണവ നിലയം സ്ഥാപിക്കാനുള്ള നീക്കം ഉപേക്ഷിക്കണം
1512310
Sunday, February 9, 2025 1:50 AM IST
തൃക്കരിപ്പൂർ: ചീമേനിയിൽ ആണവ നിലയം സ്ഥാപിക്കാനുള്ള സർക്കാർ നീക്കം ഉപേക്ഷിക്കണമെന്ന് യുവകലാസാഹിതി തൃക്കരിപ്പൂർ നിയോജക മണ്ഡലം കൺവൻഷൻ ആവശ്യപ്പെട്ടു. മാണിയാട്ട് എൻ.ഇ. ബാലറാം സ്മാരക ഗ്രന്ഥാലയത്തിൽ നടന്ന കൺവൻഷൻ സിപിഐ സംസ്ഥാന അസി. സെക്രട്ടറി ഇ. ചന്ദ്രശേഖരൻ എംഎൽഎ ഉദ്ഘാടനം ചെയ്തു. കെ. ബാലകൃഷ്ണൻ അധ്യക്ഷത വഹിച്ചു. യുവകലാസാഹിതി സംസ്ഥാന കൗൺസിൽ അംഗം രാധാകൃഷ്ണൻ പെരുമ്പള മുഖ്യപ്രഭാഷണം നടത്തി.
മിൽമ ഡയറക്ടറായി വീണ്ടും തിരഞ്ഞെടുക്കപ്പെട്ട പി.പി. നാരായണൻ, സർവീസിൽ നിന്ന് വിരമിച്ച യുവകലാസാഹിതി ജില്ലാ വൈസ് പ്രസിഡന്റ് സുനിൽകുമാർ മനിയേരി എന്നിവർക്ക് സ്വീകരണം നല്കി. ജില്ലാ സെക്രട്ടറി രാഘവൻ മാണിയാട്ട്, എം. ഗംഗാധരൻ, യു. രജീഷ്, വി.എം. ചന്ദ്രൻ എന്നിവർ പ്രസംഗിച്ചു.
ഭാരവാഹികൾ: രാമചന്ദ്രൻ കയ്യൂർ-പ്രസിഡന്റ്, പി.കെ. സന്തോഷ്കുമാർ, കെ. സോമരാജൻ-വൈസ് പ്രസിഡന്റുമാർ, യു. രജീഷ്-സെക്രട്ടറി, പി.വി. രമേശൻ, മാധവൻ മാട്ടുമ്മൽ-ജോയിൻ സെക്രട്ടറിമാർ, കെ. മധുസൂദനൻ-ട്രഷറർ.