സെന്റ് ജൂഡ്സ് കോളജ് ദിനാഘോഷം
1513501
Wednesday, February 12, 2025 7:38 AM IST
വെള്ളരിക്കുണ്ട്: സെന്റ് ജൂഡ്സ് ആർട്സ് ആൻഡ് സയൻസ് കോളജ് ഡേ സാമൂഹ്യമാധ്യമങ്ങളിലെ വൈറൽ ഗായകൻ ഫാ. ജിതിൻ വയലുങ്കൽ ഉദ്ഘാടനം ചെയ്തു. വിജയമെന്നത് ഓരോരുത്തരും അവരവരുടെ വഴികളിലൂടെ അന്വേഷിച്ച് കണ്ടെത്തേണ്ടതുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
പ്രിൻസിപ്പൽ സിസ്റ്റർ മേരിക്കുട്ടി അലക്സ് എസ്എബിഎസ് അധ്യക്ഷത വഹിച്ചു. സെന്റ് ജൂഡ്സ് എച്ച്എസ്എസ് പ്രിൻസിപ്പൽ കെ.കെ. ഷാജു ഫൈൻ ആർട്സ് ഡേ ഉദ്ഘാടനം ചെയ്തു.
കോളജ് വൈസ് പ്രിൻസിപ്പൽ ഫാ. സുനീഷ് പുതുക്കുളങ്ങര, കോളജ് ചെയർമാൻ ജയിംസ് വർഗീസ്, ഫൈൻ ആർട്സ് സെക്രട്ടറി ജോയൽ സന്തോഷ്, സുനിൽ ഞാവള്ളി, കെ.കെ. ബിൻസി എന്നിവർ പ്രസംഗിച്ചു.