ശില്പശാല സംഘടിപ്പിച്ചു
1512631
Monday, February 10, 2025 1:38 AM IST
പെരിയ: കേന്ദ്രസര്‍വകലാശാലയില്‍ മാത്തമാറ്റിക്സ് വിഭാഗത്തിന്റെ ആഭിമുഖ്യത്തില്‍ ശില്പശാല സംഘടിപ്പിച്ചു. വൈസ് ചാന്‍സലര്‍ ഇന്‍ ചാര്‍ജ് പ്രഫ. വിന്‍സെന്റ് മാത്യു ഉദ്ഘാടനം ചെയ്തു.
കാനഡ മക്ഗില്‍ യൂണിവേഴ്സിറ്റി പ്രഫസര്‍ എ.എം. മത്തായി സെഷനുകള്‍ നയിച്ചു. കേരള കേന്ദ്ര സര്‍വകലാശാലയില്‍ മാത്തമാറ്റിക്സ് വിഭാഗത്തിലെ ആദ്യ അധ്യാപകനായിരുന്ന അദ്ദേഹത്തെ വൈസ് ചാന്‍സലര്‍ ഇന്‍ ചാര്‍ജ് ആദരിച്ചു.
സ്കൂള്‍ ഓഫ് ഫിസിക്കല്‍ സയന്‍സസ് ഡീന്‍ പ്രഫ. എ. ശക്തിവേല്‍, സ്കൂള്‍ ഓഫ് ബിസിനസ് സ്റ്റഡീസ് ഡീന്‍ പ്രഫ. ടി.ജി. സജി, മാത്തമാറ്റിക്സ് വിഭാഗം അധ്യക്ഷ ഡോ. പി. ഷൈനി എന്നിവര്‍ പ്രസംഗിച്ചു.