കശുവണ്ടി ഉത്പാദനം; പരിശീലനം സംഘടിപ്പിച്ചു
1444981
Thursday, August 15, 2024 1:48 AM IST
വെള്ളരിക്കുണ്ട്: പുത്തൂരിലെ ഐസിഎആർ-ഡയറക്ടറേറ്റ് ഓഫ് കാഷ്യു റിസർച്ച് ചുള്ളി ഫാർമേഴ്സ് ക്ലബ്, സാമൂഹ്യക്ഷേമ വകുപ്പ്, കൃഷിവകുപ്പ് എന്നിവയുടെ സഹകരണത്തോടെ പരപ്പ ബ്ലോക്കിൽ പട്ടികജാതി ഉപപദ്ധതി പ്രകാരം കശുവണ്ടി ഉത്പാദനവുമായി ബന്ധപ്പെട്ട് പട്ടികജാതി കർഷകർക്കായി പരിശീലനപരിപാടി സംഘടിപ്പിച്ചു.
വെള്ളരിക്കുണ്ട് മണ്ണൂർ ഓഡിറ്റോറിയത്തിൽ നടന്ന പരിപാടി ബ്ലോക്ക് പഞ്ചായത്തംഗം ഷോബി ജോസഫ് ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് കൃഷി അസി. ഡയറക്ടർ ടി.ടി.അരുൺ അധ്യക്ഷത വഹിച്ചു.
ബളാൽ പഞ്ചായത്ത് കൃഷി ഓഫീസർ നിഖിൽ, എസ്സി പ്രമോട്ടർ രാഹുൽ എന്നിവർ പ്രസംഗിച്ചു. ഐസിഎആർ എസ്സിഎസ്പി നോഡൽ ഓഫീസർ ഡോ.ജി.എൻ.മഞ്ചേഷ് പദ്ധതി വിശദീകരണം നടത്തി. ഡോ.അശ്വതി ചന്ദ്രകുമാർ ക്ലാസ് നയിച്ചു.
പങ്കെടുത്തവർക്ക് ഹൈബ്രിഡ് ഇനം പച്ചക്കറികളുടെ വിത്ത് കിറ്റും ഗാർഡൻ ടൂൾ കിറ്റും വിതരണം ചെയ്തു. ഏഴു പഞ്ചായത്തുകളിൽ നിന്നായി 100 കർഷകർ പരിപാടിയിൽ പങ്കെടുത്തു.