എം.കെ. വിജയന് കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്
1575811
Tuesday, July 15, 2025 1:05 AM IST
കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റായി എം.കെ. വിജയനെ തെരഞ്ഞെടുത്തു. എല്‍ഡിഎഫിലെ വിജയന് എട്ടു വോട്ടും യുഡിഎഫ് സ്ഥാനാര്‍ഥിയായി മത്സരിച്ച കോണ്‍ഗ്രസിലെ എം.കെ. ബാബുരാജിന് നാലു വോട്ടും ലഭിച്ചു.
കല്യോട്ട് ഇരട്ടക്കൊലപാതക കേസില്‍ കോടതി അഞ്ചുവര്‍ഷത്തേയ്ക്ക് ശിക്ഷിച്ചതിനെതുടര്ന്ന് കെ. മണികണ്ഠന് പ്രസിഡന്റ് സ്ഥാനവും ബ്ലോക്ക് പഞ്ചായത്ത് അംഗത്വവും രാജിവച്ച ഒഴിവിലേക്കാണ് തിരഞ്ഞെടുപ്പ് നടന്നത്.
13 അംഗ ബ്ലോക്ക് പഞ്ചായത്ത് ഭരണസമിതിയില്‍ നിലവില്‍ 12 അംഗങ്ങളാണുള്ളത്. സിപിഎം ഉദുമ എരിയാ കമ്മിറ്റിയംഗമായ എം.കെ. വിജയന് ഉദുമ ഡിവിഷനില്‍ നിന്നാണ് തെരഞ്ഞെടുക്കപ്പെട്ടത്.