വേതനം മുടങ്ങി; മേഘ കമ്പനി ഓഫീസിനു മുന്നിൽ തൊഴിലാളികളുടെ പ്രതിഷേധം
1575428
Sunday, July 13, 2025 8:34 AM IST
പൊയിനാച്ചി: വേതനം മുടങ്ങിയതിനെ തുടർന്ന് ദേശീയപാത നിർമാണ തൊഴിലാളികൾ കരാറുകാരായ മേഘ എൻജിനീയറിംഗിന്റെ മൈലാട്ടിയിലെ ക്യാമ്പ് ഓഫീസിനു മുന്നിൽ പ്രതിഷേധിച്ചു.
പല വിഭാഗങ്ങളിലെയും തൊഴിലാളികൾക്ക് അഞ്ചുമാസത്തോളമായി വേതനം മുടങ്ങിയ നിലയിലാണെന്ന് തൊഴിലാളികൾ പറഞ്ഞു. മുടങ്ങിക്കിടക്കുന്ന വേതനം നാളെ നല്‍കാമെന്ന് കമ്പനി പ്രതിനിധികൾ ഉറപ്പുനല്‍കിയതിനെ തുടർന്ന് സമരം അവസാനിപ്പിച്ചു.