രക്തദാന ക്യാമ്പ് നടത്തി
1575430
Sunday, July 13, 2025 8:34 AM IST
പാലാവയൽ: സെന്റ് ജോൺസ് ഹയർ സെക്കൻഡറി സ്കൂൾ എൻഎസ്എസ് യൂണിറ്റും പാലാവയൽ സ്പോർട്സ് ക്ലബും ചെറുപുഴ ലീഡർ & പൾസ് ഹോസ്പിറ്റലും ചേർന്ന് സ്പോർട്സ് ക്ലബ് ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച രക്തദാന ക്യാമ്പ് സ്കൂൾ മാനേജർ ഫാ. ജോസ് മാണിക്കത്താഴെ ഉദ്ഘാടനം ചെയ്തു.
പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി ചെയർമാൻ പ്രശാന്ത് പാറേക്കുടിയിൽ അധ്യക്ഷത വഹിച്ചു. പ്രിൻസിപ്പൽ ഡോ. മെൻഡലിൻ മാത്യു, ഡോ. മുനിസ്വാമി, സജീവ് മലേപ്പറമ്പിൽ, പിടിഎ പ്രസിഡന്റ് സോമി അറക്കൽ, ക്ലബ് സെക്രട്ടറി പി.കെ. ജോസഫ് എന്നിവർ പ്രസംഗിച്ചു.
120 തവണയിലധികം രക്തദാനം നടത്തിയ ജോസഫ് വടക്കേപറമ്പിലിനെ പൊന്നാടയണിയിച്ച് ആദരിച്ചു.