കാപ്പാ നിയമം ലംഘിച്ചതിന് അറസ്റ്റിലായി
1575812
Tuesday, July 15, 2025 1:05 AM IST
കാഞ്ഞങ്ങാട്: കാപ്പാ നിയമം ലംഘിച്ച പ്രതി അറസ്റ്റില്‍. സൗത്ത് ചിത്താരിയിലെ സി.കെ. ഷഹീറിനെയാണ് (22) കണ്ണൂര്‍ റേഞ്ച് ഡിഐജിയുടെ കാപ്പാ ഉത്തരവ് ലംഘിച്ച് പോലീസ് സ്റ്റേഷനില്‍ തുടര്‍ച്ചയായി ഹാജരാകാത്തതിനാല്‍ ഹൊസ്ദുര്‍ഗ് ഇന്‍സ്പെക്ടര്‍ പി. അജിത് കുമാര്‍, എസ്ഐ എ.ആര്. ശാര്‍ങധരന്‍ എസ് സിപിഒ രാകേഷ് എന്നിവര്‍ ചേര്‍ന്ന് അറസ്റ്റ് ചെയ്തത്.
കാപ്പാ നിയമ പ്രകാരം കഴിഞ്ഞ ഫെബ്രുവരി മുതല്‍ ആറു മാസക്കാലത്തേക്ക് എല്ലാ ഞായറാഴ്ചയും സ്റ്റേഷന് ഹൗസ് ഓഫീസര്‍ മുന്‍പാകെ ഹാജരായി ഒപ്പ് രേഖപ്പെടുത്തേണ്ടിയിരുന്ന പ്രതി തുടര്‍ച്ചയായി സ്റ്റേഷനില്‍ ഹാജരാകാത്തതിനെ തുടര്‍ന്നാണ് നടപടി. അറസ്റ്റ് ചെയ്ത പ്രതിയെ കോടതി ഉത്തരവ് പ്രകാരം റിമാന്‍ഡില്‍ പാര്‍പ്പിച്ചു.