നവാഗതർക്ക് വരവേൽപ്പും കുടുംബ സംഗമവും
1576098
Wednesday, July 16, 2025 12:19 AM IST
ചിറ്റാരിക്കാൽ: കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് അസോസിയേഷൻ (കെഎസ്എസ്പിഎ) ഈസ്റ്റ് എളേരി മണ്ഡലം നവാഗതർക്കുള്ള വരവേൽപും കുടുംബസംഗമവും ചിറ്റാരിക്കാലിൽ നടന്നു. ജില്ലാ പ്രസിഡന്റ് പി.പി. കുഞ്ഞമ്പു ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് പി.ജെ. ജോസ് അധ്യക്ഷത വഹിച്ചു.
പി.എം. ഏബ്രഹാം, ശാന്തമ്മ ഫിലിപ്പ്, തോമസ് മാത്യു, മാത്യു സേവ്യർ, ജോസുകുട്ടി അറയ്ക്കൽ, കെ.എ. റോസിലി, കെ.സി. സെബാസ്റ്റ്യൻ, രാജു മാത്യു, ടി.എസ്. ജോസ് എന്നിവർ പ്രസംഗിച്ചു.
മുൻ ആരോഗ്യവകുപ്പ് ജില്ലാ മാസ് മീഡിയ ഓഫീസർ വിൻസന്റ് ജോൺ ക്ലാസ് നയിച്ചു.