വിശുദ്ധ അൽഫോൻസാമ്മയുടെ തിരുനാൾ
1576092
Wednesday, July 16, 2025 12:19 AM IST
കമ്പല്ലൂർ വിശുദ്ധ അൽഫോൻസാമ്മ തീർഥാടന പള്ളിയിൽ
കമ്പല്ലൂർ: വിശുദ്ധ അൽഫോൻസാമ്മയുടെ തീർഥാടന പള്ളിയിലെ തിരുനാൾ 19ന് തുടങ്ങും. വൈകുന്നേരം 4.15ന് ഇടവക വികാരി ഫാ. മാത്യു പ്രവർത്തുംമലയിൽ കൊടിയേറ്റും. 4.30നു വിശുദ്ധ കുർബാന, വചനസന്ദേശം, നൊവേന-ഫാ. ജോസഫ് കൂനത്താൻ.
20 മുതൽ 27 വരെയുള്ള നവനാൾ ദിനങ്ങളിൽ വൈകുന്നേരം 4.30ന് ആരംഭിക്കുന്ന തിരുക്കർമങ്ങൾക്ക് ഫാ. ജോസ് മാണിക്കത്താഴെ, ഫാ. തോമസ് ചക്കിട്ടമുറിയിൽ, ഫാ. ജോസഫ് ജോൺ ആട്ടുകാരൻ, ഫാ. ജോസഫ് കൊട്ടാരത്തിൽ, ഫാ. ചെറിയാൻ ചെമ്പകശേരിൽ, ഫാ. കുര്യാക്കോസ് മീൻപുഴ, ഫാ. സെബാസ്റ്റ്യൻ കണിപറമ്പിൽ, ഫാ. ജോസഫ് കാക്കരമറ്റത്തിൽ എന്നിവർ കാർമികത്വം വഹിക്കും.
സമാപനദിനമായ 28നു വൈകുന്നേരം 4.30നു മാനന്തവാടി രൂപത സഹായമെത്രാൻ മാർ അലക്സ് താരാമംഗലത്തിന്റെ കാർമികത്വത്തിൽ ആഘോഷമായ വിശുദ്ധ കുർബാന, വചനസന്ദേശം, ലദീഞ്ഞ്. തുടർന്ന് പ്രദക്ഷിണം, സ്നേഹവിരുന്ന്.
കാര വിശുദ്ധ അൽഫോൻസ കപ്പേളയിൽ
ചിറ്റാരിക്കാൽ: കാര വിശുദ്ധ അൽഫോൻസ കപ്പേളയിൽ തിരുനാളാഘോഷത്തിന് 20ന് തുടക്കമാകും. 3.30നു ജപമാല, നാലിനു തിരുനാൾ കൊടിയേറ്റ്, ലദീഞ്ഞ്. 4.30നു വിശുദ്ധ കുർബാന, വചനസന്ദേശം, നൊവേന-റവ. ഡോ. മാണി മേൽവെട്ടം.
21 മുതൽ 27 വരെയുള്ള നവനാൾ ദിനങ്ങളിൽ വൈകുന്നേരം 4.15ന് ആരംഭിക്കുന്ന തിരുനാൾ തിരുക്കർമങ്ങൾക്ക് ഫാ. സെബാസ്റ്റ്യൻ കണിപറമ്പിൽ, ഫാ. ബിജു മീൻപുഴ, ഫാ. അഗസ്റ്റിൻ ചെറുനിലം, ഫാ. ജോസഫ് മടപ്പാംതോട്ടുകുന്നേൽ, ഫാ. ടിൻസൺ കാനാട്ട്, ഫാ. ജോസഫ് ഇടശേരിപവ്വത്ത്, ഫാ. ജോർജ് തെങ്ങുംപള്ളിൽ എന്നിവർ കാർമികത്വം വഹിക്കും.
സമാപന ദിനമായ 28നു വൈകുന്നേരം നാലിന് ജപമാല, 4.30ന് ആഘോഷമായ തിരുനാൾ കുർബാന, തിരുനാൾസന്ദേശം, നൊവേന, ലദീഞ്ഞ്-ഫാ. കുര്യാക്കോസ് പ്ലാവുനിൽക്കുംപറമ്പിൽ. തുടർന്ന് സ്നേഹവിരുന്ന്.