മരുന്ന് ക്ഷാമം പരിഹരിക്കണം: എകെസിസി
1576392
Thursday, July 17, 2025 12:42 AM IST
കടുമേനി: സർക്കാർ ആശുപത്രികളിലെ മരുന്നുകളുടെയും പ്രതിരോധ വാക്സിനുകളുടെയും ക്ഷാമം അടിയന്തരമായി പരിഹരിക്കണമെന്ന് കത്തോലിക്ക കോൺഗ്രസ് കടുമേനി യൂണിറ്റ് കൺവൻഷൻ ആവശ്യപ്പെട്ടു. തോമാപുരം ഫൊറോന ഡയറക്ടർ ഫാ. മാത്യു വളവനാൽ ഉദ്ഘാടനം ചെയ്തു.
ഫൊറോന പ്രസിഡന്റ് സാജു പടിഞ്ഞാറേട്ട് അധ്യക്ഷതവഹിച്ചു. യൂണിറ്റ് പ്രസിഡന്റ് ടോമി കുന്നിപ്പറമ്പിൽ, സോജോ ചക്കാലയ്ക്കൽ, തോമസ് മാത്യു മണ്ണനാനിക്കൽ, സിന്ധു ടോമി, സെബാസ്റ്റ്യൻ വട്ടപ്പറമ്പിൽ എന്നിവർ പ്രസംഗിച്ചു.