ലഹരി ഉത്പന്നങ്ങളുമായി അറസ്റ്റിൽ
1575813
Tuesday, July 15, 2025 1:05 AM IST
കാസര്‍ഗോഡ്: വില്പനയ്ക്കായി വീട്ടിനുള്ളില്‍ സൂക്ഷിച്ച 23,038 പായ്ക്കറ്റ് നിരോധിത പാന്‍മസാല ഉത്പന്നങ്ങളുമായി യുവാവ് അറസ്റ്റില്‍. കാസർഗോഡ് ബീരന്ത്ബയലിലെ പി. രാമാനന്ദചൗധരി (35) ആണ് പിടിയിലായത്. കഴിഞ്ഞദിവസം കാസര്‍ഗോഡ് ടൗണ്‍ പോലീസ് നടത്തിയ പട്രോളിംഗ് ഡ്യൂട്ടിക്കിടയിലാണ് പാന്‍മസാല ശേഖരം പിടികൂടിയത്.
വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് വില്പന നടത്തുന്ന ഇയാള്‍ മുന്‍പും സമാന കേസുകളില്‍ പ്രതിയാണ്. എസ്ഐ എ.സി. ഷാജു, എസ്സിപിഒ പി. സതീശന്, ഗുരുരാജ എന്നിവര്‍ ചേര്‍ന്നാണ് ലഹരി വസ്തുക്കള്‍ പിടികൂടിയത്.