വിദ്യാഭ്യാസമെന്നത് ജീവിതപഠനം കൂടിയാണ്: സി. രവീന്ദ്രനാഥ്
1575816
Tuesday, July 15, 2025 1:05 AM IST
പരപ്പ: വിദ്യാഭ്യാസം എന്നത് കേവലം വിഷയപഠനം മാത്രമല്ല മറിച്ച് ജീവിത പഠനം കൂടിയാണെന്ന് മുന്‍ വിദ്യാഭ്യാസമന്ത്രി പ്രഫ. സി. രവീന്ദ്രനാഥ്. വിദ്യാഭ്യാസവകുപ്പിന്റെ സമഗ്ര ഗുണമേന്മ വിദ്യാലയ വികസന പദ്ധതിയുടെ ഭാഗമായി പരപ്പ ജിഎച്ച്എസ്എസില്‍ സംഘടിപ്പിച്ച വിഷന്‍ 2030 ശില്പശാല ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. പഞ്ചായത്ത് പ്രസിഡന്റ് ടി.കെ. രവി അധ്യക്ഷത വഹിച്ചു.
പ്രിന്‍സിപ്പല്‍ കെ.എസ്. സുരേഷ്, മുഖ്യാധ്യാപിക ഡി.ബിന്ദു, പിടിഎ പ്രസിഡന്റ് എ.ആര്. വിജയകുമാര്‍, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം. ലക്ഷ്മി, ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ കെ. ശകുന്തള, ബ്ലോക്ക് വൈസ് പ്രസിഡന്റ് കെ. ഭൂപേഷ്, പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷന്‍ സി.എച്ച്. അബ്ദുള്‍ നാസര്‍, വാര്‍ഡ് മെംബര്‍ കെ. രമ്യ, ബിപിസി സി. ഷൈജു, എസ്എംസി ചെയര്മാന് ബാലകൃഷ്ണന് മാണിയൂര്‍, ആയിഷ ഗഫൂര്‍, കെ. രാജി, വി.കെ. പ്രഭാവതി, കെ.വി. രാഗേഷ്, വിജയന് കോട്ടക്കല്‍, ദാമോദരന്‍, വി. ബാലകൃഷ്ണന്, റോയി ജോര്‍ജ്, ഡോ. താജുദ്ദീന്, സി. സുകുമാരന്‍, ഭാസ്കരന് അടിയോടി, മധു വട്ടിപ്പുന്ന, യു.വി. മുഹമ്മദ്കുഞ്ഞി, കെ. വിനോദ്കുമാര്‍, പ്രാര്‍ഥന അനില്‍ എന്നിവര്‍ പ്രസംഗിച്ചു.