ഓട്ടോറിക്ഷയുടെ മുകളിലേക്ക് മരംവീണ് ഡ്രൈവര്‍ക്ക് സാരമായ പരിക്ക്
1576389
Thursday, July 17, 2025 12:42 AM IST
മുള്ളേരിയ: ഓട്ടോറിക്ഷയുടെ മുകളിലേക്ക് മരംവീണ് ഡ്രൈവര്‍ക്ക് സാരമായ പരിക്ക്. ആദൂര്‍ സിഎ നഗറിലെ അബ്ദുള്ളക്കുഞ്ഞിക്കാണ് (42)പരിക്കേറ്റത്. ഇദ്ദേഹത്തിന്റെ കൈകാലുകള്‍ക്ക് ഒടിവുപറ്റി. ഇന്നലെ രാവിലെ എട്ടോടെ ചെര്‍ക്കള-ജാല്‍സൂര്‍ അന്തര്‍സംസ്ഥാനപാതയിലെ മുള്ളേരിയ ആലന്തടുക്ക ഇറക്കത്തിലാണ് അപകടമുണ്ടായത്.
ആദൂരില്‍ നിന്നും മുള്ളേരിയിലേക്ക് പോവുകയായിരുന്ന ഓട്ടോയുടെ മുകളിലേക്ക് റോഡരികിലെ കൂറ്റന്‍ അക്കേഷ്യമരം കടപുഴകിവീഴുകയായിരുന്നു. ഓടിക്കൂടിയ നാട്ടുകാര്‍ കാസര്‍ഗോഡ് അഗ്നിരക്ഷാ സേനയെ വിവരമറിയിക്കുകയായിരുന്നു.
സീനിയര്‍ ഫയര്‍ ആന്‍ഡ് റെസ്ക്യൂ ഓഫീസര്‍ വി.എം. സതീശന്റെ നേതൃത്വത്തില്‍ സേന എത്തി ഓട്ടോറിക്ഷയ്ക്ക് മുകളില്‍ വീണിരുന്ന മരം മുറിച്ചു നീക്കുകയായിരുന്നു. ഓട്ടോ പൂര്‍ണമായി തകര്‍ന്നുപോയി.
അബ്ദുള്ളക്കുഞ്ഞിയെ നാട്ടുകാര്‍ വളരെ പണിപ്പെട്ടു പുറത്തെടുത്ത് തൊട്ടടുത്ത സ്വകാര്യ ആശുപത്രി ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. സേനാഗംങ്ങളായ ജിത്തു തോമസ്, കെ.വി. ജിതിന് കൃഷ്ന, ഒ.കെ. പ്രജിത്ത്, വി.വി. ഉണ്ണികൃഷ്ണന് എന്നിവര്‍ സംഘത്തില്‍ ഉണ്ടായിരുന്നു.