കുറ്റകൃത്യങ്ങൾ തടയാൻ സ്പെഷ്യൽ ഡ്രൈവുമായി ജില്ലാ പോലീസ്
1575422
Sunday, July 13, 2025 8:33 AM IST
കാസർഗോഡ്: ജില്ലാ പോലീസ് മേധാവി ബി.വി. വിജയ് ഭാരത് റെഡ്ഡിയുടെ നിർദേശപ്രകാരം ജില്ലയിൽ കുറ്റകൃത്യങ്ങൾ തടയുന്നതിനായി പോലീസിന്റെ സ്പെഷ്യൽ ഡ്രൈവ്. ഇതിന്റെ ഭാഗമായി 1646 വാഹനങ്ങൾ പരിശോധിച്ചു.
105 വാറന്റുകൾ നടപ്പാക്കി ഗുണ്ടാ ലിസ്റ്റിൽപ്പെട്ട 61 പേരെ പരിശോധിച്ചു. സംശയാസ്പദമായ സാഹചര്യത്തിൽ കണ്ട 67 പേരെ പിടികൂടി.
മദ്യപിച്ച് വാഹനമോടിച്ചതിന് 31 കേസുകളും എൻഡിപിഎസ് ആക്ട് പ്രകാരം എട്ട് കേസുകളും എക്സ്പ്ലോസിവ് ആക്ട് പ്രകാരം അഞ്ച് കേസുകളും രജിസ്റ്റർ ചെയ്തു. അനധികൃതമായി പ്രവർത്തിക്കുന്ന അഞ്ച് ക്വാറികൾ കണ്ടെത്തി. മറ്റ് സ്പെഷ്യൽ ആക്ടുകൾ പ്രകാരം 45 കേസുകൾ രജിസ്റ്റർ ചെയ്തു. 45 ഹോട്ടലുകളിലും ലോഡ്ജുകളിലും പരിശോധന നടത്തി.