കർഷകസമരത്തിന് പിന്തുണയുമായി സായാഹ്നധർണ
1394283
Tuesday, February 20, 2024 7:57 AM IST
വെള്ളരിക്കുണ്ട്: കോർപറേറ്റുകൾക്കു വേണ്ടി കർഷകരെ ബലിയാടുകളാക്കുന്ന നയംതിരുത്താൻ സർക്കാരുകൾ സന്നദ്ധമാവണമെന്നും ഡൽഹി അതിർത്തിയിൽ സമരം ചെയ്യുന്ന പതിനായിരക്കണക്കിന് കർഷകർ അരക്ഷിതമായ ഗ്രാമീണ ഇന്ത്യയുടെ പ്രതീകമാണെന്നും ഗാന്ധിയനും ജൈവകർഷകനുമായ പി.വി. ജയരാജ്. ഡൽഹി കർഷകസമരത്തെ പിന്തുണച്ചുകൊണ്ടു് മലയോര മേഖലയിലെ സ്വതന്ത്ര കർഷക സംഘടനകൾ ചേർന്ന് വെള്ളരിക്കുണ്ടിൽ നടത്തിയ സായാഹ്ന ധർണ ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
ഹരിതം വെള്ളരിക്കുണ്ട് ചെയർമാൻ ഷോബി ജോസഫ് അധ്യ ക്ഷത വഹിച്ചു. എഫ്ടിഎകെ ജില്ലാ പ്രസിഡന്റ് സണ്ണി നെടുംതകിടിയേൽ, പഞ്ചായത്തംഗങ്ങളായ കെ.ആർ. വിനു, പി.സി. രഘുനാഥൻ, ചൈത്രവാഹിനി കർഷക ക്ലബ് സെക്രട്ടറി ഇ.കെ. ഷിനോജ്, വെള്ളരിക്കുണ്ട് പൗരസമിതി കൺവീനർ ജോർജ് തോമസ്, ജെറ്റോ ജോസഫ്, ജോസ് മണിയങ്ങാട്ട്, ബാബു കോഹിനൂർ, സാജൻ പൂവന്നിക്കുന്നേൽ, ജിജി കുന്നപ്പള്ളി, ഡാർലിൻ ജോർജ് കടവൻ, ജോഷ്വ ഒഴുകയിൽ, ജോസ് വടക്കേപറമ്പിൽ ബേബി ചെമ്പരത്തി, ജിമ്മി ഇടപ്പാടി എന്നിവർ പ്രസംഗിച്ചു.