ചെറുവത്തൂര്‍: മടിക്കുന്നില്‍ കക്കൂസ് മാലിന്യപ്ലാന്റ് സ്ഥാപിക്കുന്നതിനുള്ള നീക്കം ഉപേക്ഷിക്കണമെന്നാവശ്യപ്പെട്ട് ദളിത് കോണ്‍ഗ്രസ് നേതൃത്വത്തില്‍ ഉപവാസം നടത്തി.
മടിക്കുന്നിന് സമീപം നടത്തിയ ഏകദിന ഉപവാസ സമരം കണ്ണൂര്‍ സര്‍വകലാശാല മുന്‍ വൈസ് ചാന്‍സലര്‍ ഡോ. ഖാദര്‍ മാങ്ങാട് ഉദ്ഘാടനം ചെയ്തു. ദളിത് കുടുംബങ്ങള്‍ തിങ്ങി പാര്‍ക്കുന്ന ചെറുവത്തൂര്‍ മടിക്കുന്നില്‍ പ്ലാന്റ് സ്ഥാപിക്കുന്നത് വലിയ പ്രത്യാഘാതം ഉണ്ടാക്കുമെന്ന് അദ്ദേഹം പറഞ്ഞു. ജില്ല പ്രസിഡന്റ് പി. രാമചന്ദ്രന് അധ്യക്ഷത വഹിച്ചു.
ഡിസിസി ജനറല്‍ സെക്രട്ടറിമാരായ കെ.വി. സുധാകരന്, മാമുനി വിജയന്, കെ.പി.പ്രകാശന്, ബ്ലോക്ക് പഞ്ചായത്തംഗം കെ. വല്ലി, പഞ്ചായത്ത് മുന്‍ പ്രസിഡന്റ് മലപ്പില്‍ സുകുമാരന്‍, കൃഷ്ണന് പത്താനത്ത്, ടി.കെ.സി. അബ്ദുള്‍ ഖാദര്‍, കൂട്ടിനേഴത്ത് വിജയന്, എം. രാധാകൃഷ്ണന്, എസ്.പി. അബ്ദുള്‍ റഹ്മാന്, ഇ. സാമിക്കുട്ടി, സഞ്ജീവന് മടിവയല്‍, കെ. ദിലീപ് കുമാര്‍, വി.കെ. രാജന്, സജീഷ് കൈതക്കാട്, എള്ളത്ത് കുഞ്ഞികൃഷ്ണന്, കെ. സിന്ധു, രമാരാജന്‍, കുസുമം ചേനക്കോട്, കെ.തങ്കമണി, കെ. നവീന്‍ ബാബു, സി. ജയപ്രകാശ്, രാജേഷ് തച്ചത്ത്, ബൈജു കൈതക്കാട്, പി. ഷാജീവ്, കെ. മോഹനന്, ഷിബു ചെമ്മിടന്‍ എന്നിവര്‍ പ്രസംഗിച്ചു.