തു​മ്പൂ​ര്‍​മു​ഴി മോ​ഡ​ല്‍ മാ​ലി​ന്യ സം​സ്‌​ക​ര​ണ യൂ​ണി​റ്റു​ക​ള്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു
Friday, March 31, 2023 12:40 AM IST
കാ​സ​ര്‍​ഗോ​ഡ്: കാ​സ​ര്‍​ഗോ​ഡ് ന​ഗ​ര​സ​ഭ 2022-23 വാ​ര്‍​ഷി​ക പ​ദ്ധ​തി​യി​ല്‍ ഉ​ള്‍​പ്പെ​ടു​ത്തി ന​ട​പ്പി​ലാ​ക്കി​യ തു​മ്പൂ​ര്‍​മു​ഴി മോ​ഡ​ല്‍ മാ​ലി​ന്യ സം​സ്‌​ക​ര​ണ യൂ​ണി​റ്റു​ക​ള്‍ ന​ഗ​ര​സ​ഭ ചെ​യ​ര്‍​മാ​ന്‍ വി.​എം.​ മു​നീ​ര്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. വൈ​സ്‌ ​ചെ​യ​ര്‍​പേ​ഴ്‌​സ​ണ്‍ ഷം​സീ​ദ ഫി​റോ​സ് അ​ധ്യ​ക്ഷ​ത ​വ​ഹി​ച്ചു.
ആ​രോ​ഗ്യ സ്ഥി​രം​സ​മി​തി ചെ​യ​ര്‍​മാ​ന്‍ ഖാ​ലി​ദ് പ​ച്ച​ക്കാ​ട്, സ്ഥി​രം സ​മി​തി ചെ​യ​ര്‍​മാ​രാ​യ അ​ബ്ബാ​സ് ബീ​ഗം, സി​യാ​ന ഹ​നീ​ഫ്, കെ.​ ര​ജ​നി, ന​ഗ​ര​സ​ഭ സെ​ക്ര​ട്ട​റി സു​രേ​ഷ്‌​കു​മാ​ര്‍, ഹെ​ല്‍​ത്ത് സൂ​പ്പ​ര്‍​വൈ​സ​ര്‍ എ.​പി.​ ര​ഞ്ജി​ത് കു​മാ​ര്‍ എ​ന്നി​വ​ര്‍ സം​ബ​ന്ധി​ച്ചു.

കൂ​ട്ടി​ച്ചേ​ര്‍​ക്ക​ല്‍ വി​ജ്ഞാ​പ​നം പ്ര​സി​ദ്ധീ​ക​രി​ച്ചു

കാ​സ​ര്‍​ഗോ​ഡ്: ജി​ല്ല​യി​ല്‍ വ​നം-​വ​ന്യ​ജീ​വി വ​കു​പ്പി​ല്‍ ബീ​റ്റ് ഫോ​റ​സ്റ്റ് ഓ​ഫീ​സ​ര്‍ (ഉ​പ​ജീ​വ​ന​ത്തി​ന് വേ​ണ്ടി വ​ന​ത്തെ ആ​ശ്ര​യി​ച്ചു ക​ഴി​യു​ന്ന ആ​ദി​വാ​സി വി​ഭാ​ഗ​ത്തി​ല്‍​പ്പെ​ട്ട പ​ട്ടി​ക​വ​ര്‍​ഗ​ക്കാ​ര്‍​ക്കാ​യു​ള്ള പ്ര​ത്യേ​ക നി​യ​മ​നം) പാ​ര്‍​ട്ട് -1 (60 ശ​ത​മാ​നം ഒ​ഴി​വി​ലേ​ക്ക് പൊ​തു വി​ഭാ​ഗ​ത്തി​ല്‍ നി​ന്നു​ള്ള നി​യ​മ​നം) (കാ​റ്റ​ഗ​റി ന​മ്പ​ര്‍ 092/2022) ത​സ്തി​ക​യു​ടെ തെ​ര​ഞ്ഞെ​ടു​പ്പി​ലേ​ക്ക് ന​ട​ന്ന ഒ​എം​ആ​ര്‍ സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷ​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ല്‍ പ്ര​സി​ദ്ധീ​ക​രി​ച്ച ചു​രു​ക്ക​പ്പ​ട്ടി​ക​യി​ല്‍ ര​ജി​സ്റ്റ​ര്‍ ന​മ്പ​റു​ക​ള്‍ കൂ​ട്ടി​ച്ചേ​ര്‍​ത്ത് വി​ജ്ഞാ​പ​നം പ്ര​സി​ദ്ധീ​ക​രി​ച്ചു. ഫോ​ണ്‍: 04994 230102.