പ​യ്യാ​വൂ​ർ: ക​ർ​ണാ​ട​ക​യി​ലെ കു​ട​ക് നി​വാ​സി​ക​ളും കേ​ര​ളീ​യ​രും സം​യു​ക്ത​മാ​യി ന​ട​ത്തു​ന്ന പ​യ്യാ​വൂ​ർ ഊ​ട്ട് മ​ഹോ​ത്സ​വ​ത്തി​ന് കു​ട​കി​ലെ പ്ര​മു​ഖ ത​റ​വാ​ടു​ക​ളി​ൽ ഊ​ട്ട് അ​റി​യി​ക്കു​ന്ന​തി​നാ​യി കി​രാ​ത​മൂ​ർ​ത്തി​യു​ടെ പ്ര​തി​പു​രു​ഷ​നാ​യി ക​ണ​ക്കാ​ക്കു​ന്ന കോ​മ​ര​ത്ത​ച്ഛ​ൻ കു​ട​കി​ലേ​ക്ക് പു​റ​പ്പെ​ട്ടു.
കേ​ര​ള അ​തി​ർ​ത്തി​യാ​യ കാ​ഞ്ഞി​ര​ക്കൊ​ല്ലി​യി​ലെ ഉ​ടു​മ്പ പു​ഴ ക​ട​ന്ന് കാ​ട്ടി​ലൂ​ടെ കാ​ൽ ന​ട​യാ​യി ചെ​ങ്കു​ത്താ​യ മ​ല​ക​യ​റി​യാ​ണ് കോ​മ​ര​ത്ത​ച്ഛ​ൻ കു​ട​കി​ൽ എ​ത്തി​ച്ചേ​രു​ന്ന​ത്.

ആ​ദ്യ ദി​വ​സം വൈ​കു​ന്ന​ര​ത്തോ​ടെ ചെ​യ്യ​ന്‍റ​ണ​യി​ലെ മു​ണ്ടി​യോ​ട​ന്‍റെ ത​റ​വാ​ട്ടി​ലെ​ത്തി വി​ശ്ര​മി​ക്കു​ക​യും പി​റ്റേ ദി​വ​സം രാ​വി​ലെ ബ​ഹു​രി​യ​ന്‍റെ മ​ന​യി​ലും തു​ട​ർ​ന്ന് ക​ടി​യ​ത്ത് നാ​ട്ടി​ലെ കോ​ക്കേ​രി, തി​രു​ന്താ​ട്, ചേ​ര​മ​ന, വ​ല​മ്പേ​രി, പാ​റാ​ണെ, അ​ര​പ്പ​ട്ട്, ന​ടു​ക്കേ​രി, ക​ടും​ഗ, ക​ര​ട, ചെ​യ്യ​ന്‍റ​ണ തു​ട​ങ്ങി​യ പ​ന്ത്ര​ണ്ടോ​ളം ഗ്രാ​മ​ങ്ങ​ളി​ലെ ക്ഷേ​ത്ര​ങ്ങ​ളി​ലും പ്ര​ധാ​ന ത​റ​വാ​ടു​ക​ളി​ലും ഊ​ട്ട​റി​യി​ച്ച് വീ​രാ​ജ്പേ​ട്ട​യ്ക്ക് അ​ടു​ത്ത് ചേ​ലാ​പു​ര​ത്തെ ചു​ഴ​ലി ഭ​ഗ​വ​തി ക്ഷേ​ത്ര​ത്തി​ലും ദ​ർ​ശ​നം ന​ട​ത്തും.

പ​ണ്ടു​കാ​ല​ത്ത് മ​ടി​ക്കേ​രി ട്ര​ഷ​റി​യി​ലും ഊ​ട്ട് അ​റി​യി​ച്ച് പോ​കാ​റു​ണ്ടാ​യി​രു​ന്നു കു​ട​ക് രാ​ജാ​വി​ന്‍റെ കാ​ല​ത്ത് ഉ​ണ്ടാ​യി​രു​ന്ന ഒ​രു ആ​ചാ​ര​മാ​യി​രു​ന്നു ഇ​ത്. ഇ​ക്കാ​ര്യം ട്ര​ഷ​റി​യി​ലെ ര​ജി​സ്റ്റ​റി​ൽ രേ​ഖ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. ഈ ​അ​ടു​ത്ത കാ​ല​ത്താ​ണ് ഈ ​ച​ട​ങ്ങ് മു​ട​ങ്ങി​യ​ത്. പ​തി​നൊ​ന്നാ​മ​ത്തെ ദി​വ​സം ബ​മ്മ​ട്ട​ൻ​പാ​റ​യി​ൽ വ​ച്ച് അ​ടു​ത്ത വ​ർ​ഷ​ത്തേ​ക്കു​ള്ള "ക​ണ്ടി​പ്പ​ണം' കൈ​മാ​റി പ​യ്യാ​വൂ​രി​ലേ​ക്ക് മ​ട​ങ്ങി പ​ഴ​ശി ഭ​ഗ​വ​തി ക്ഷേ​ത്ര​ത്തി​ൽ എ​ത്തി തി​രു​വാ​യു​ധം​വ​ച്ച് തൊ​ഴു​ത് പ​യ്യാ​വൂ​ര​മ്പ​ല​ത്തി​ലും തൊ​ഴു​ത് കോ​മ​ര​ത്ത​ച്ഛ​ൻ വീ​ട്ടി​ലേ​ക്ക് മ​ട​ങ്ങും.

ദേ​വ​സ്വം ചെ​യ​ർ​മാ​ൻ ബി​ജു ത​ളി​യി​ൽ, ട്ര​സ്റ്റി ബോ​ർ​ഡം​ഗം കെ.​വി. ഉ​ത്ത​മ​രാ​ജ​ൻ, മി​ടാ​വൂ​ർ ക്ഷേ​ത്രം പ്ര​സി​ഡ​ന്‍റ് ഫ​ൽ​ഗു​ന​ൻ മേ​ലേ​ട​ത്ത്, ഗോ​വി​ന്ദ​ൻ മ​ഞ്ഞേ​രി, കെ.​വി. ര​മേ​ശ​ൻ, പി.​വി. ഗോ​വി​ന്ദ​ൻ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് കോ​മ​ര​ത്ത​ച്ഛ​നെ യാ​ത്ര​യാ​ക്കി​യ​ത്.