ക​ണ്ണൂ​ര്‍: ശ്രീ​ക​ണ്ഠ​പു​രം ക​ല്യാ​ട് സ​ര്‍​ക്കാ​ര്‍ ഭൂ​മി കൈ​യേ​റി​യു​ള്ള ഖ​ന​നം സം​ബ​ന്ധി​ച്ച് റി​പ്പോ​ര്‍​ട്ട് സ​മ​ര്‍​പ്പി​ക്ക​ണ​മെ​ന്ന് ഹൈ​ക്കോ​ട​തി​യു​ടെ ഉ​ത്ത​ര​വി​നെ തു​ട​ര്‍​ന്ന് ബ​ന്ധ​പ്പെ​ട്ട വ​കു​പ്പു​ക​ളോ​ട് സ​ത്വ​ര ന​ട​പ​ടി സ്വീ​ക​രി​ക്കാ​ൻ ക​ള​ക്ട​ർ ആ​വ​ശ്യ​പ്പെ​ട്ടു. ജി​ല്ലാ ക​ള​ക്ട​ര്‍ ബ​ന്ധ​പ്പെ​ട്ട വ​കു​പ്പു​ദ്യോ​ഗ​സ്ഥ​രെ വി​ളി​ച്ചു​ചേ​ർ​ത്തു ന​ട​ത്തി​യ യോ​ഗ​ത്തി​ൽ അ​ന​ധി​കൃ​ത ഖ​ന​നം നി​ര്‍​ത്തി​വ​യ്പി​ക്കാ​നും ജി​യോ​ള​ജി വ​കു​പ്പി​ന്‍റെ പ്ര​വ​ര്‍​ത്ത​നം കാ​ര്യ​ക്ഷ​മ​മാ​ക്കാ​നും ആ​വ​ശ്യ​പ്പെ​ട്ടു.

പി​ഴ അ​ട​യ്ക്കാ​ത്ത​വ​ര്‍​ക്ക് നേ​രെ റ​വ​ന്യൂ റി​ക്ക​വ​റി ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ക്കും. അ​ന​ധി​കൃ​ത ഖ​ന​നം ത​ട​യു​ന്ന​തി​ല്‍ വീ​ഴ്ച വ​രു​ത്തി​യ ഉ​ദ്യോ​ഗ​സ്ഥ​ര്‍​ക്കെ​തി​രെ ന​ട​പ​ടി​യെ​ടു​ക്കും. ഹൈ​ക്കോ​ട​തി നി​യോ​ഗി​ച്ച അ​ന്വേ​ഷ​ണ ക​മ്മീ​ഷ​നോ​ട് നി​സ​ഹ​ക​ര​ണം കാ​ണി​ച്ച ഉ​ദ്യോ​ഗ​സ്ഥ​ര്‍​ക്കെ​തി​രെ ന​ട​പ​ടി​യെ​ടു​ക്കാ​ന്‍ പേ​രാ​വൂ​ര്‍ ഡി​വൈ​എ​സ്പി​യെ ചു​മ​ത​ല​പ്പെ​ടു​ത്തി.

പോ​ലീ​സ് ഔ​ട്ട് പോ​സ്റ്റ് സ്ഥാ​പി​ച്ച് എ​സ്‌​ഐ​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ നി​രീ​ക്ഷ​ണം ന​ട​ത്തു​ന്ന​തി​നൊ​പ്പം സ​ർ​ക്കാ​ർ ഭൂ​മി അ​ള​ന്നു തി​ട്ട​പ്പെ​ടു​ത്തും. സ​ബ് ഡി​വി​ഷ​ന്‍ മ​ജി​സ്‌​ട്രേ​റ്റി​ന്‍റെ നി​ര്‍​ദേ​ശ പ്ര​കാ​രം സ്‌​ക്വാ​ഡു​ക​ള്‍ രൂ​പീ​ക​രി​ച്ച് ആ​ഴ്ച​തോ​റും ഇ​വ​രു​ടെ റി​പ്പോ​ട്ട് ന​ല്‍​കാ​നും ക​ള​ക്ട​ർ നി​ർ​ദേ​ശി​ച്ചി​ട്ടു​ണ്ട്.