ഇ​രി​ട്ടി: മ​ല​യോ​ര മേ​ഖ​ല​യി​ലെ ആ​ദ്യ​ത്തേ​തും സ​മ്പൂ​ർ​ണ​വു​മാ​യ റ​ഫ​റ​ൽ ല​ബോ​റ​ട്ട​റി അ​മ​ല സ്പെ​ഷ്യാ​ലി​റ്റി ആ​ശു​പ​ത്രി​യി​ൽ​ ഡോ. വി. ​ശി​വ​ദാ​സ​ൻ എം​പി ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു. 24 മ​ണി​ക്കൂ​റും പ്ര​വ​ർ​ത്തി​ക്കു​ന്ന റ​ഫ​ർ ലാ​ബി​ൽ അ​മ​ല ആ​ശു​പ​ത്രി​യി​ലെ രോ​ഗി​ക​ൾ​ക്ക് മാ​ത്ര​മ​ല്ല പു​റ​മെ​നി​ന്നു​ള്ള​വ​ർ​ക്കും പ​രി​ശോ​ധ​ന​ക​ളും ചെ​യ്തു​കൊ​ടു​ക്കു​ന്നു. ഒ​രേ ലാ​ബി​ൽ നി​ന്ന് എ​ല്ലാ പ​രി​ശോ​ധ​ന​ക​ളു​ടെ​യും ഫ​ലം ചു​രു​ങ്ങി​യ സ​മ​യം കൊ​ണ്ട് ന​ൽ​കാ​ൻ സാ​ധി​ക്കു​ന്നു എ​ന്ന​താ​ണ് പ്ര​ത്യേ​ക​ത. കൂ​ടാ​തെ പ​രി​ശോ​ധ​ന ഫ​ല​ങ്ങ​ൾ ഓ​ൺ​ലൈ​നാ​യി ഉ​ട​ൻ ത​ന്നെ രോ​ഗി​ക​ൾ​ക്ക് എ​ത്തി​ച്ചു ന​ൽ​കും. സ​ണ്ണി ജോ​സ​ഫ് എം​എ​ൽ​എ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

അ​മ​ല ആ​ശു​പ​ത്രി​​ മാ​നേ​ജിം​ഗ് പാ​ർ​ട്ട​ണ​ർ അ​ഡ്വ. മാ​ത്യു കു​ന്ന​പ്പ​ള്ളി , ഇ​രി​ട്ടി ന​ഗ​ര​സ​ഭ ചെ​യ​ർ​പേ​ഴ്സ​ൺ കെ. ​ശ്രീ​ല​ത, കെ.​വി സ​ക്കീ​ർ ഹു​സൈ​ൻ, ടി.​വി.​എം. വി​ജ​യ​ൻ, മെ​ഡി​ക്ക​ൽ സൂ​പ്ര​ണ്ട് ഡോ. ​വി.​കെ. ബാ​ബു, മാ​നേ​ജിം​ഗ് പാ​ർ​ട്ട​ണ​ർ ഡോ. ​അ​ന്ന​മ്മ മാ​ത്യു, പ​ത്തൊ​ള​ജി​സ്റ്റ് ഡോ. ​ആ​ൻ മി​ലി കു​ര്യാ​ക്കോ​സ്, അ​ജ​യ​ൻ പാ​യം, ആ​ശു​പ​ത്രി​​ ഡ​യ​റ​ക്ട​ർ ഡോ. ​അ​മ​ല മാ​ത്യു തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.