കാരുണ്യദിനം സംഘടിപ്പിച്ചു
1509388
Thursday, January 30, 2025 12:52 AM IST
ശ്രീകണ്ഠപുരം: കെ.എം. മാണി കാരുണ്യത്തിന്റെ ആൾരൂപമായിരുന്നെന്നും അദ്ദേഹം ആവിഷ്കരിച്ച കാരുണ്യ ചികിത്സാ പദ്ധതി കൊണ്ട് അനേകായിരങ്ങൾക്ക് ചികിത്സാ സഹായം ലഭിച്ചുവെന്നും ശ്രീകണ്ഠപുരം ഉണ്ണിമിശിഹാ പള്ളി വികാരി ഫാ. ജോസഫ് മഞ്ചപ്പിള്ളിൽ പറഞ്ഞു.
കെ.എം. മാണിയുടെ ജന്മദിനം കാരുണ്യ ദിനമായി ആചരിക്കുന്നതിന്റെ ഭാഗമായി ശ്രീകണ്ഠപുരം സാൻജോർജിയ സ്പെഷൽ സ്കൂളിൽ കേരള കോൺഗ്രസ് -എം ശ്രീകണ്ഠപുരം ടൗൺ കമ്മിറ്റി സംഘടിപ്പിച്ച കാരുണ്യദിനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. സാൻജോർജിയ സ്പെഷ്യൽ സ്കൂൾ പ്രിൻസിപ്പൽ സൽമ ജോസ് അധ്യക്ഷത വഹിച്ചു. മേരിഗിരി ഇംഗ്ലീഷ് മീഡിയം സ്കൂൾ മാനേജർ ജോണി ബ്രദർ അനുഗ്രഹ പ്രഭാഷണം നടത്തി. കേരള കോൺഗ്രസ് രാഷ്ട്രീയകാര്യസമിതി അംഗം ജോസ് ചെമ്പേരി മാണിയെ അനുസ്മരിച്ചു.
നേതാക്കളായ വി.വി.സേവി, റെജി കാര്യാങ്കൽ , ബിജു കൈച്ചിറമറ്റം,ജോയ് വേലിക്കകത്ത്, ബേബി പുന്നശേരി, സി.കെ.അലക്സ്, തോമസ് മുല്ലപ്പള്ളി എന്നിവർ നേതൃത്വം നൽകി.സ്പെഷ്യൽ സ്കൂളിലേക്ക് തയ്യൽ മെഷീൻ നൽകി. സ്നേഹവിരുന്നും നടന്നു.