പൊതുവിതരണ ശൃംഖലയെ സർക്കാർ നോക്കുകുത്തികളാക്കി: മാർട്ടിൻ ജോർജ്
1509094
Wednesday, January 29, 2025 1:11 AM IST
കണ്ണൂർ: പൊതുവിപണയിലെ വിലക്കയറ്റം പിടിച്ചു നിർത്താൻ ആവിഷ്കരിച്ച പൊതു വിതരണശൃംഖലയെ പിണറായി സർക്കാർ നോക്കു കുത്തികളാക്കി മാറ്റിയെന്നെ ഡിസിസി പ്രസിഡന്റ് മാർട്ടിൻ ജോർജ്. റേഷൻ കടകളിൽ ഭക്ഷ്യവസ്തുക്കളില്ലാത്തതിൽ പ്രതിഷേധിച്ച് റേഷൻ കടകൾക്കുമുന്നിൽ നടത്തിയ ധർണയുടെ ജില്ലാതല ഉദ്ഘാടനം കണ്ണൂർ ചെട്ടിപ്പീടികയിൽ നിർവഹിച്ചു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
പിണറായി സർക്കാർ അധികാരത്തിലേറിയതു മുതൽ സാധാരണക്കാരന്റെ കുടുംബബജറ്റ് തകർക്കുന്ന തരത്തിലാണ് വിലക്കയറ്റം ഉണ്ടായത്. ജനങ്ങൾക്ക് സബ്സിഡി നിരക്കിൽ സാധനങ്ങൾ ലഭിച്ചിരുന്ന സപ്ലൈകോ, മാവേലി, കൺസ്യൂമർ ഫെഡ് സ്റ്റോറുകൾ ആശ്വാസമായിരുന്നെങ്കിലും ഇപ്പോൾ അവിടെയും ഒന്നുമില്ലാത്ത അവസ്ഥയാണെന്നും മാർട്ടിൻ ജോർജ് പറഞ്ഞു. ചിറക്കൽ ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് കൂക്കിരാഗേഷ് അധ്യക്ഷത വഹിച്ചു. എം.പി. വേലായുധൻ, ടി.ജയകൃഷ്ണൻ, മുഹമ്മദ് ഷമ്മാസ്, കെ. മോഹനൻ, ആശാരാജീവ്, ഉഷാ കുമാരി, വിഹാസ് അത്താഴക്കുന്ന്, മനോജ് പുഞ്ചേൻ, രാഗേഷ് കുമാർ, മഞ്ജുഷ,സുമ എന്നിവർ പ്രസംഗിച്ചു.
ഇരിട്ടി: അയ്യൻ കുന്ന് മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ അങ്ങാടിക്കടവ് റേഷൻ കടയുടെ മുന്നിൽ നടത്തിയ സമരം ഡിസിസി മെംബർ പി.സി. ജോസ് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് ജയിൻസ് മാത്യു അധ്യക്ഷത വഹിച്ചു.
പഞ്ചായത്ത് പ്രസിഡന്റ് കുര്യാച്ചൻ പൈമ്പള്ളി കുന്നേൽ, ഐസക് ജോസഫ്, ജോസ്കുഞ്ഞ് തടത്തിൽ, സാജു നെല്ലിക്കുന്നേൽ, ഷിബോ കൊച്ചുവേലിക്കകത്ത്, സീമ സനോജ്, സെലീന ബിനോയി തുടങ്ങിയവർ പ്രസംഗിച്ചു.
വള്ളിത്തോട്: മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ വള്ളിത്തോട് റേഷൻ കടയ്ക്ക് മുന്നിൽ നടത്തിയ സമരം മുൻ ബ്ലോക്ക് കമ്മിറ്റി പ്രസിഡന്റ് തോമസ് വർഗീസ് ഉദ്ഘാടനം ചെയ്തു . മണ്ഡലം പ്രസിഡന്റ് വി. ബാലകൃഷ്ണൻ അധ്യക്ഷത വഹിച്ചു. മട്ടണി വിജയൻ, ഫിലോമിന, മിനി പ്രസാദ്, ഷൈജൻ ജേക്കബ്, ടോം മാത്യു, രവീന്ദ്രൻ മൂര്യൻ, ബൈജു ആറാഞ്ചേരി, ജോസ് മാടത്തിൽ ലാസർ പുളിച്ചമാക്കത്തൊട്ടിയിൽ തുടങ്ങിയവർ പ്രസംഗിച്ചു.
കൂത്തുപറമ്പ്: കൂത്തുപറമ്പ് മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ കൂത്തുപറമ്പിൽ റേഷൻ കടയ്ക്ക് മുന്നിൽ പ്രതിഷേധ ധർണ നടത്തി. ഡിസിസി ജനറൽ സെക്രട്ടറി പി.കെ. സതീശൻ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് രജീഷ് കോട്ടയൻ അധ്യക്ഷത വഹിച്ചു. കെ. ലോഹിതാക്ഷൻ, വി.ബി. അഷ്റഫ്,പ്രദീപ് വട്ടിപ്രം, കെ. സജീന്ദ്രൻ, കെ.പി. സജിത്ത് കുമാർ, പി. ഗിരിജ, ലാലു കൈലാസ് എന്നിവർ പ്രസംഗിച്ചു.