സെന്റ് മൈക്കിൾസ് @160; 160 കവിതകളുമായി കുട്ടികൾ
1509376
Thursday, January 30, 2025 12:52 AM IST
കണ്ണൂർ: സെന്റ് മൈക്കിൾസ് ആംഗ്ലോ ഇന്ത്യൻ ഹയർ സെക്കൻഡറി സ്കൂളിന്റെ 160-ാം വാർഷികാഘോഷത്തിന്റെ ഭാഗമായി 160 വിദ്യാർഥികളുടെ കവിതാ സമാഹാരം പുറത്തിറങ്ങി. 160 രചനകളടങ്ങുന്ന "കുടയിൽ മഴയെഴുതിയത്' എന്ന സമാഹാരത്തിന്റെ പ്രകാശനം എഴുത്തുകാരൻ സോമൻ കടലൂർ നിർവഹിച്ചു. 600 കുട്ടികൾ എഴുതിയതിൽനിന്ന് തെരഞ്ഞെടുക്കപ്പെട്ട 160 കവിതകളാണ് സമാഹാരത്തിൽ ഉൾപ്പെടുത്തിയതെന്ന് എഡിറ്ററായ ഗാനരചിയതാവും സ്കൂളിലെ മലയാളം അധ്യാപകനുമായ വൈശാഖ് സുഗുണൻ പറഞ്ഞു.
പ്ലസ്ടു വിദ്യാർഥി പി.പി. ജിതിന്റേതാണ് കവർ. മുഖ്യാധ്യാപകൻ ഫാ. തോംസൺ ആന്റണി ആദ്യപ്രതി ഏറ്റുവാങ്ങി. പിടിഎ പ്രസിഡന്റ് അഡ്വ. ജോ ജോർജ് കാണ്ടാവനം അധ്യക്ഷത വഹിച്ചു. സ്കൂൾ മാനേജർ ഫാ. രാജു അഗസ്റ്റിൻ, കൈരളി ബുക്സ് ചെയർമാൻ കെ.വി. മുരളി മോഹനൻ, സ്റ്റാഫ് സെക്രട്ടറി കെ.കെ. ജിജേഷ്, മദർ പിടിഎ പ്രസിഡന്റ് കദീജ ഹുമയൂൺ, ഫൈൻ ആർട്ട്സ് സെക്രട്ടറി റോഷൻ സാവിയോ എന്നിവർ പ്രസംഗിച്ചു. പ്രിൻസിപ്പൽ സി.കെ. മനോജ് കുമാർ സ്വാഗതം പറഞ്ഞു.