ഒറ്റത്തൈ സെന്റ് ആന്റണീസ് പള്ളിയിൽ തിരുനാൾ തുടങ്ങി
1509386
Thursday, January 30, 2025 12:52 AM IST
ആലക്കോട്: ഒറ്റത്തൈ സെന്റ് ആന്റണീസ് പള്ളിയിൽ വിശുദ്ധ അന്തോണീസിന്റെയും വിശുദ്ധ സെബസ്ത്യാനോസിന്റെയും തിരുനാളിന് തുടക്കമായി. ഫെബ്രുവരി ഒന്പതിന് സമാപിക്കും. ഇടവക വികാരി ഫാ. ജിബിൻ വട്ടംകാട്ടേൽ കൊടിയേറ്റി. തുടർന്ന് വിശുദ്ധ കുർബാന, വചനസന്ദേശം, നൊവേന ആലക്കോട് ഫൊറോന വികാരി ഫാ. ആന്റണി പുന്നൂര് കാർമികത്വം വഹിച്ചു. ഇന്നു മുതൽ ഫെബ്രുവരി ഏഴു വരെ എല്ലാ ദിവസവും വൈകുന്നേരം 4.30 ന് ജപമാല, ആരാധന, അഞ്ചിന് വിശുദ്ധ കുർബാന, വചനസന്ദേശം, നൊവേന എന്നിവ നടക്കും.
വിവിധ ദിവസങ്ങളിലെ തിരുക്കർമങ്ങൾക്ക് ഫാ. ജോസഫ് ചെറുകരക്കുന്നേൽ, ഫാ. മാത്യു പരിയാനിക്കൽ, ഫാ. സാവിയോ കരിങ്ങടയിൽ, ഫാ. ജിബിൻ അമ്പാട്ട്, ഫാ. ജോസഫ് കുത്തുളിയിൽ, ഫാ. ജോൺ നൂറംമാക്കൽ, ഫാ. ജോസഫ് പന്തലുപറമ്പിൽ, ഫാ. നോബിൾ ഓണംകുളം, ഫാ. തോമസ് വട്ടംകാട്ടേൽ എന്നിവർ നേതൃത്വം നൽകും. പ്രധാന തിരുനാൾ ദിനമായ എട്ടിന് വൈകുന്നേരം 4.30 ന് ജപമാല, ആരാധന, അഞ്ചിന് വിശുദ്ധ കുർബാന, വചനസന്ദേശം, നൊവേന എന്നിവയ്ക്ക് ഫാ. തോമസ് ചക്കിട്ടമുറി കാർമികത്വം വഹിക്കും. രാത്രി ഏഴിന് തിരുസ്വരൂപം വഹിച്ച് ടൗൺ പ്രദക്ഷിണം.
8.30 ന് മൂസിക്കൽ ഫ്യൂഷൻ ഷോ. സമാപനദിനമായ ഒന്പതിന് രാവിലെ ഒന്പതിന് ആഘോഷമായ റാസ, വചനസന്ദേശം എന്നിവയ്ക്ക് ഫാ. തോമസ് പുതുക്കുളങ്ങര കർമികത്വം വഹിക്കും. ഫാ. ഷാരോൺ പാറത്താഴെ, ഫാ. റെജി കാഞ്ഞിരത്താംകുന്നേൽ എന്നിവർ സഹകാർമികരാകും. തുടർന്ന് പ്രദക്ഷിണം, ലദീഞ്ഞ്, സമാപനാശീർവാദം, സ്നേഹവിരുന്നോടെ തിരുനാൾ സമാപിക്കും.