ഇ​രി​ട്ടി: മ​യ​ക്കു​മ​രു​ന്ന് കേ​സി​ൽ ജാ​മ്യ​ത്തി​ൽ ഇ​റ​ങ്ങി​യ പ്ര​തി​ എം​ഡി​എം​എ​യു​മാ​യി വീ​ണ്ടും പോ​ലീ​സ് പി​ടി​യി​ൽ. തി​ല്ല​ങ്കേ​രി​യി​ൽ ഇ​ന്ന​ലെ പു​ല​ർ​ച്ചെ 4.20ന് ​പോ​ലീ​സ് ന​ട​ത്തി​യ വാ​ഹ​ന പ​രി​ശോ​ധ​ന​യി​ലാ​ണ് തി​ല്ല​ങ്കേ​രി സ്വ​ദേ​ശി കെ.​വി. ജി​നീ​ഷ് (30 ) വീ​ണ്ടും പി​ടി​യി​ലാ​കു​ന്ന​ത്. പു​ല​ർ​ച്ചെ ഉ​ളി​യി​ൽ ഭാ​ഗ​ത്തു​നി​ന്നും തി​ല്ല​ങ്കേ​രി ഭാ​ഗ​ത്തേ​ക്ക് ബൈ​ക്കി​ൽ വ​രി​ക​യാ​യി​രു​ന്നു പ്ര​തി. വാ​ഹ​ന പ​രി​ശോ​ധ​ന​ക്ക് ഇ​ട​യി​ൽ സം​ശ​യം തോ​ന്നി​യ പോ​ലീ​സ് ന​ട​ത്തി​യ ദേ​ഹ​പ​രി​ശോ​ധ​ന​യി​ലാ​ണ് ഷ​ർ​ട്ടി​ന്‍റെ ക​യ്യി​ലെ മ​ട​ക്കി​നു​ള്ളി​ൽ പ്ലാ​സ്റ്റി​ക് ക​വ​റി​ൽ പൊ​തി​ഞ്ഞ മ​യ​ക്കു​മ​രു​ന്ന് ഒ​ളി​പ്പി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്.

ഇ​യാ​ൾ സ്ഥി​രം എ​ൻ​ഡി​പി​എ​സ് കേ​സി​ലെ പ്ര​തി​യാ​ണ്. ഇ​രി​ട്ടി സ്റ്റേ​ഷ​ൻ പ​രി​ധി​യി​ൽ മ​യ​ക്കു​മ​രു​ന്നു​മാ​യി പി​ടി​കൂ​ടി​യ കേ​സി​ൽ ജാ​മ്യാ​ത്തി​ൽ ഇ​റ​ങ്ങി​യ ശേ​ഷ​മാ​യി​രു​ന്നു മ​യ​ക്കു​മ​രു​ന്ന് ക​ച്ച​വ​ടം തു​ട​ർ​ന്ന​ത്. തു​ട​ർ​ന്ന് വാ​ഹ​നം ഉ​ൾ​പ്പെ​ടെ പ്ര​തി​യെ ക​സ്റ്റ​ഡി​യി​ൽ എ​ടു​ത്ത് അ​റ​സ്റ്റ് രേ​ഖ​പ്പെ​ടു​ത്തി​യ പോ​ലീ​സ് പ്ര​തി​യെ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി. പ്ര​തി​യെ റി​മാ​ൻ​ഡ് ചെ​യ്തു.