ഇ​രി​ട്ടി: മാ​ലി​ന്യ​മു​ക്ത ന​വ​കേ​ര​ള ജ​ന​കീ​യ കാ​മ്പ​യി​ന്‍റെ ഭാ​ഗ​മാ​യി പാ​യം പ​ഞ്ചാ​യ​ത്തി​ലെ 28 അ​ങ്ക​ണ​വാ​ടി​ക​ളും ഹ​രി​ത അ​ങ്ക​ണ​വാ​ടി​ക​ളാ​യി പ്ര​ഖ്യാ​പി​ച്ചു. പ​രി​സ്ഥി​തി പ​രി​പാ​ല​ന​ത്തി​ന്‍റെ സം​സ്കാ​രം സ​മൂ​ഹ​ത്തി​ന് പ​ക​ർ​ന്നു ന​ൽ​കു​ന്ന​തി​നാ​യി ഹ​രി​ത പെ​രു​മാ​റ്റ ച​ട്ടം പാ​ലി​ച്ച് ശു​ചി​ത്വ മാ​ലി​ന്യ സം​സ്ക​ര​ണം, ജ​ല​സു​ര​ക്ഷ, ഊ​ർ​ജ സം​ര​ക്ഷ​ണം, ജൈ​വ വൈ​വി​ധ്യ സം​ര​ക്ഷ​ണം എ​ന്നി​വ കാ​ര്യ​ക്ഷ​മ​വും മാ​തൃ​കാ പ​ര​വു​മാ​യ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ത്തു​ന്ന അ​ങ്ക​ണ​വാ​ടി​ക​ളെ പ​രി​ശോ​ധ​ന​യി​ലൂ​ടെ ക​ണ്ടെ​ത്തി ഗ്രേ​ഡ് ന​ൽ​കും.

പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് എം. ​വി​നോ​ദ് കു​മാ​ർ ഹ​രി​ത അ​ങ്ക​ണ​വാ​ടി​ക​ളാ​യി പ്ര​ഖ്യാ​പ​നം ന​ട​ത്തി സാ​ക്ഷ്യ​പ​ത്രം വി​ത​ര​ണം ചെ​യ്തു. സ്ഥി​രം സ​മി​തി ചെ​യ​ർ​മാ​ൻ മു​ജീ​ബ് കു​ഞ്ഞി​ക്ക​ണ്ടി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. എ​ൻ​ഐ​ആ​ർ​ഡി​പി​ആ​ർ അ​സി. പ്ര​ഫ​സ​ർ ആ​ൻ​ഡ് പ്രി​ൻ​സി​പ്പ​ൽ ഇ​ൻ​വെ​സ്റ്റി​ഗേ​റ്റ​ർ ഡോ. ​എ​സ്.​കെ. സ​ത്യ​പ്ര​ഭ മു​ഖ്യാ​തി​ഥി​യാ​യി​രു​ന്നു. ഹ​രി​ത കേ​ര​ളം മി​ഷ​ൻ ജി​ല്ലാ റി​സോ​ഴ്സ് പേ​ഴ്സ​ൺ ജ​യ​പ്ര​കാ​ശ് പ​ന്ത​ക്ക പ​ദ്ധ​തി വി​ശ​ദീ​ക​ര​ണം ന​ട​ത്തി.

സ്ഥി​രം സ​മി​തി അ​ധ്യ​ക്ഷ​ൻ​മാ​രാ​യ പി.​എ​ൻ. ജെ​സി, വി. ​പ്ര​മീ​ള, പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ളാ​യ ഷൈ​ജ​ൻ ജേ​ക്ക​ബ്, ബി​ജു കോ​ങ്ങാ​ട​ൻ, ശ്രീ​ജ രാ​ജ​ൻ, പി.​വി. ര​മാ​വ​തി, അ​നി​ൽ എം. ​കൃ​ഷ​ൻ, ഐ​സി​സി​എ​സ് സൂ​പ്പ​ർ​വൈ​സ​ർ ടി. ​റ​സി​യ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു. ജ​ന​പ്ര​തി​നി​ധി​ക​ൾ, അ​ങ്ക​ണ​വാ​ടി പ്ര​വ​ർ​ത്ത​ക​ർ ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​ർ, ഉ​ദ്യോ​ഗ​സ്ഥ​ർ, വാ​ർ​ഡ് നി​ർ​വ​ഹ​ണ സ​മി​തി​യു​ടെ അം​ഗ​ങ്ങ​ൾ എ​ന്നി​വ​രും പ​ങ്കെ​ടു​ത്തു.