ഇ​രി​ട്ടി: മാ​ലി​ന്യ​ത്തി​ൽ നി​ന്ന് മ​ല​ർ​വാ​ടി​യി​ലേ​ക്ക്' എ​ന്ന സ​ന്ദേ​ശ​വു​മാ​യി ഇ​രി​ട്ടി ന​ഗ​ര​സ​ഭ​യു​ടെ ഗ്രീ​ൻ ലീ​ഫ് പാ​ർ​ക്ക് മ​ന്ത്രി ഒ.​ആ​ർ. കേ​ളു ഉ​ദ്ഘാ​ട​നം ചെ​യ്തു. മാ​ലി​ന്യ​മു​ക്ത സു​ന്ദ​ര കേ​ര​ള​ത്തി​നാ​യു​ള്ള ശ്ര​മ​ങ്ങ​ളാ​ണ് സ​ർ​ക്കാ​ർ ന​ട​ത്തി​ക്കൊ​ണ്ടി​രി​ക്കു​ന്ന​തെ​ന്ന് മ​ന്ത്രി പ​റ​ഞ്ഞു. ഇ​രി​ട്ടി കെ​എ​സ്ഇ​ബി ഓ​ഫീ​സി​ന് സ​മീ​പം ന​ട​ന്ന പ​രി​പാ​ടി​യി​ൽ സ​ണ്ണി ജോ​സ​ഫ് എം​എ​ൽ​എ അ​ധ്യ​ക്ഷ​ത വഹിച്ചു.

പാ​ർ​ക്കി​ൽ സ്ഥാ​പി​ച്ച ബോ​ട്ടി​ൽ ബൂ​ത്തി​ന്‍റെ ഉ​ദ്ഘാ​ട​നം ഇ​ര​ട്ടി ന​ഗ​ര​സ​ഭ​യു​ടെ ശു​ചി​ത്വ അം​ബാ​സ​ഡ​ർ വി​ദ്യാ​സു​ന്ദ​ർ നി​ർ​വ​ഹി​ച്ചു. ഗ്രീ​ൻ ലീ​ഫ് ചെ​യ​ർ​മാ​ൻ ബി​നു കു​ള​മ​ക്കാ​ട്ട് റി​പ്പോ​ർ​ട്ട് അ​വ​ത​രി​പ്പി​ച്ചു. മാ​ലി​ന്യം നി​ക്ഷേ​പി​ക്ക​പ്പെ​ട്ടി​രു​ന്ന സ്ഥ​ല​ങ്ങ​ൾ ശു​ചീ​ക​രി​ച്ചു വീ​ണ്ടെ​ടു​ക്കു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ ന​ട​പ്പാ​ക്കി​യ പ​ദ്ധ​തി​യാ​ണ് ഗ്രീ​ൻ ലീ​ഫ് പാ​ർ​ക്ക്. മാ​ലി​ന്യ​ങ്ങ​ൾ നീ​ക്കം ചെ​യ്ത് ആ​റു​ല​ക്ഷ​ത്തോ​ളം രൂ​പ ചെ​ല​വ​ഴി​ച്ചാ​ണ് ഉ​ദ്യാ​നം നി​ർ​മി​ച്ചി​രി​ക്കു​ന്ന​ത്. ന​ഗ​ര​സ​ഭ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ഇ​രി​ട്ടി​യി​ലെ സാ​മൂ​ഹി​ക രം​ഗ​ത്തും പ​രി​സ്ഥി​തി സം​ര​ക്ഷ​ണ രം​ഗ​ത്തും ശ്ര​ദ്ധേ​യ​മാ​യ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ത്തി​വ​രു​ന്ന ഗ്രീ​ൻ ലീ​ഫ് ആ​ണ് പ​ദ്ധ​തി​ക്ക് നേ​തൃ​ത്വം ന​ൽ​കി​യ​ത്.

ഇ​രി​ട്ടി ന​ഗ​ര​സ​ഭ സ്ഥി​രം സ​മി​തി അ​ധ്യ​ക്ഷ​രാ​യ കെ. ​സോ​യ, പി.​കെ. ബ​ൾ​ക്കി​സ്, കെ. ​സു​രേ​ഷ്, കൗ​ൺ​സി​ല​ർ​മാ​രാ​യ വി.​പി. അ​ബ്ദു​ൾ റ​ഷീ​ദ്, കെ. ​ന​ന്ദ​ന​ൻ, വി.​ശ​ശി, ഇ​രി​ട്ടി ന​ഗ​ര​സ​ഭാ സെ​ക്ര​ട്ട​റി രാ​കേ​ഷ് പാ​ലേ​രി വീ​ട്ടി​ൽ, പി.​എ. ന​സീ​ർ, എ​ൻ.​ജെ ജോ​ഷി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.