കൂ​ത്തു​പ​റ​മ്പ്: നി​ർ​മ​ല​ഗി​രി കോ​ള​ജി​ൽ ദ്വി​ദി​ന അ​ന്ത​ർ​ദേ​ശീ​യ കോ​ൺ​ഫ​റ​ൻ​സ് "ഇ​ന്‍റ​ർ ഡി​സി​പ്ലി​ന​റി സ്റ്റ​ഡീ​സ് ആ​ൻ​ഡ് അ​ഡ്വാ​ൻ​സ്മെ​ന്‍റ് ഇ​ൻ കെ​മി​ക്ക​ൽ സ​യ​ൻ​സ്' ഇ​ന്നും നാ​ളെ​യു​മാ​യി ന​ട​ക്കും. ഇ​ന്ന് രാ​വി​ലെ 9.30ന് ​കോ​ള​ജ് വ​ള്ളോ​പ്പി​ള്ളി സ്മാ​ര​ക ഹാ​ളി​ൽ നി​ർ​മ​ല​ഗി​രി കോ​ള​ജ് മാ​നേ​ജ​ർ മോ​ൺ. ആ​ന്‍റ​ണി മു​തു​കു​ന്നേ​ൽ ഉ​ദ്ഘാ​ട​നം ചെ​യ്യും. നി​ർ​മ​ല​ഗി​രി കോ​ള​ജ് കെ​മി​സ്ട്രി വി​ഭാ​ഗ​വും ഐ​ക്യു​എ​സി​യും സം​യു​ക്ത​മാ​യി സം​ഘ​ടി​പ്പി​ക്കു​ന്ന അ​ന്ത​ർ​ദേ​ശീ​യ കോ​ൺ​ഫ​റ​ൻ​സി​ൽ അ​മേ​രി​ക്ക, ഇം​ഗ്ല​ണ്ട് എ​ന്നീ രാ​ജ്യ​ങ്ങ​ളി​ൽ നി​ന്നു​ള്ള പ്ര​ഫ​സ​ർ​മാ​രും അ​ന്ത​ർ​ദേ​ശീ​യ ത​ല​ത്തി​ൽ പ്ര​ശ​സ്ത​രാ​യ ഇ​ന്ത്യ​യി​ലെ വി​വി​ധ ഗ​വേ​ഷ​ക കേ​ന്ദ്ര​ങ്ങ​ളി​ൽ നി​ന്നും സ​ർ​വ​ക​ലാ​ശാ​ല​ക​ളി​ൽ നി​ന്നു​മു​ള്ള പ്ര​ഫ​സ​ർ​മാ​രും ശാ​സ്ത്ര​ജ്ഞ​ന്മാ​രും പ്ര​ബ​ന്ധ​ങ്ങ​ൾ അ​വ​ത​രി​പ്പി​ക്കും.

സു​പ്രാ മോ​ളി​ക്കു​ലാ​ർ കെ​മി​സ്ട്രി, എ​ൻ​ജി​നി​യ​റിം​ഗ് ക​റ്റാ​ലി​സി​സ്, ഗ്രീ​ൻ കെ​മി​സ്ട്രി, ഡ്ര​ഗ് ഡെ​ലി​വ​റി, മെ​ഡി​സി​ന​ൽ കെ​മി​സ്ട്രി, സ​സ്‌​റ്റൈ​ന​ബി​ൾ എ​ന​ർ​ജി, കെ​മി​ക്ക​ൽ ബ​യോ​ള​ജി തു​ട​ങ്ങി​യ വി​ഷ​യ​ങ്ങ​ളി​ലു​ള്ള പ്ര​ഭാ​ഷ​ണ​ങ്ങ​ൾ ഉ​ണ്ടാ​കും. ക്ഷ​ണി​ക്ക​പ്പെ​ട്ട അ​തി​ഥി​ക​ൾ​ക്കു പു​റ​മേ വി​വി​ധ സം​സ്ഥാ​ന​ങ്ങ​ളി​ൽ നി​ന്നു​ള്ള തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട പ്ര​ഫ​സ​ർ​മാ​രും ഗ​വേ​ഷ​ക വി​ദ്യാ​ർ​ഥി​ക​ളും അ​വ​രു​ടെ പ്ര​ബ​ന്ധ​ങ്ങ​ൾ അ​വ​ത​രി​പ്പി​ക്കും. സെ​മി​നാ​റി​ൽ അ​വ​ത​രി​പ്പി​ക്കു​ന്ന​തി​ൽ ആ​റ് മി​ക​ച്ച പ്ര​ബ​ന്ധ​ങ്ങ​ൾ​ക്ക് ഉ​പ​ഹാ​രം ന​ൽ​കും.

കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ കോ​ള​ജി​ന്‍റെ ഔ​ദ്യോ​ഗി​ക വെ​ബ്സൈ​റ്റി​ൽ നി​ന്നു ല​ഭി​ക്കും. പ​ത്ര സ​മ്മേ​ള​ന​ത്തി​ൽ നി​ർ​മ​ല​ഗി​രി കോ​ള​ജ് ബ​ർ​സ​ാർ റവ.ഡോ.​തോ​മ​സ് കൊ​ച്ചു​ക​രോ​ട്ട്, കെ​മി​സ്ട്രി എ​ച്ച്ഒ​ഡി ഡോ. ​നൈ​ജി​ൽ തോ​മ​സ്, അ​സി. പ്ര​ഫ. ഡോ. ​അ​ജേ​ഷ് പി. ​തോ​മ​സ്, അ​സി. പ്ര​ഫ. ഡോ. ​കെ.​ഇ. രാ​കേ​ഷ് എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.