ക​ണ്ണൂ​ർ: എ​ഐ സാ​ങ്കേ​തി​ക വി​ദ്യ വ​ള​ർ​ന്നാ​ൽ അ​ത് സോ​ഷ്യ​ലി​സ​ത്തി​ലേ​ക്കു​ള്ള യാ​ത്ര​യാ​യി​രി​ക്കു​മെ​ന്ന് സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി എം.​വി. ഗോ​വി​ന്ദ​ൻ. ഈ ​സാ​ഹ​ച​ര്യ​ത്തി​ൽ മാ​ർ​ക്സി​സ​ത്തി​ന് കാ​ര്യ​മാ​യ പ്ര​സ​ക്തി​യു​ണ്ടെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. സി​പി​എം ക​ണ്ണൂ​ർ ജി​ല്ലാ സ​മ്മേ​ള​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യി ത​ളി​പ്പ​റ​മ്പ് ഏ​രി​യ ക​മ്മി​റ്റി ഓ​ഫീ​സി​ൽ ചു​മ​ർ ശി​ല്പ സ്മാ​ര​കം ഉ​ദ്ഘാ​ട​നം ചെ​യ്ത് സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. എ​ഐ മു​ത​ലാ​ളി​ത്ത​ത്തി​ന്‍റെ കൈ​യി​ലാ​ണ്.

ഇ​ത് വി​വി​ധ ത​ല​ങ്ങ​ളി​ൽ ഉ​പ​യോ​ഗി​ക്ക​പ്പെ​ടു​ന്ന​തോ​ടെ മ​നു​ഷ്യാ​ധ്വാ​ന ശേ​ഷി 60 ശ​ത​മാ​നം കു​റ​യും. അ​പ്പോ​ൾ അ​ധ്വാ​നി​ക്കു​ന്ന വ​ർ​ഗ​ത്തി​ന് അ​ധ്വാ​ന​മി​ല്ലാ​താ​കും. എ​ഐ​യാ​ണ് അ​ധ്വാ​നി​ക്കു​ക. ഇ​തോ​ടെ ക​മ്പോ​ള​ത്തി​ലെ ക്ര​യ​വി​ക്ര​യ ശേ​ഷി​യി​ലും 60 ശ​ത​മാ​ന​ത്തി​ന്‍റെ കു​റ​വു​വ​രും. മു​ത​ലാ​ളി​ത്ത​ത്തി​ന്‍റെ ഉ​ത്പ​ന്ന​ങ്ങ​ൾ വാ​ങ്ങാ​ൻ ആ​ളി​ല്ലാ​താ​കും.

സ്വ​ത്ത് വാ​ങ്ങാ​ൻ ആ​ളി​ല്ലാ​താ​കു​മ്പോ​ൾ ഉ​ള്ള​വ​നും ഇ​ല്ലാ​ത്ത​വ​നും ത​മ്മി​ലു​ള്ള അ​ന്ത​രം കൂ​ടു​ക​യ​ല്ല, സ​മ്പ​ന്ന​നും അ​തി​സ​മ്പ​ന്ന​നും പാ​വ​പ്പെ​ട്ട​വ​നും ത​മ്മി​ലു​ള്ള അ​ന്ത​രം കു​റ​യു​ക​യാ​ണ് ചെ​യ്യു​ക. ഇ​ത് മൗ​ലി​ക​മാ​യ മാ​റ്റ​ത്തി​നു കാ​ര​ണ​മാ​കും. ഈ ​സാ​ഹ​ച​ര്യ​ത്തെ​യാ​ണ് മാ​ർ​ക്സ് സ​മ്പ​ത്തി​ന്‍റെ വി​ഭ​ജ​ന​മെ​ന്നു പ​റ​ഞ്ഞ​ത്. അ​താ​ണ് സോ​ഷ്യ​ലി​സ്റ്റ് വി​പ്ല​വ​ത്തി​ന്‍റെ അ​ടി​സ്ഥാ​നം. അ​ങ്ങ​നെ​യാ​ണ് എ​ഐ​യു​ടെ വ​ള​ർ​ച്ച സോ​ഷ്യ​ലി​സ​ത്തി​ലേ​ക്കു​ള്ള യാ​ത്ര​യാ​യി​ത്തീ​രു​ക​യെ​ന്നു എം.​വി. ഗോ​വി​ന്ദ​ൻ വി​ശ​ദീ​ക​രി​ച്ചു.