നേതൃപരിശീലന ക്യാന്പും ആനുകൂല്യ വിതരണവും നടത്തി
1509088
Wednesday, January 29, 2025 1:11 AM IST
കണ്ണൂർ: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ കമ്മിറ്റിയുടെ നേതൃത്വ പരിശീലന ക്യാമ്പും കുടുംബക്ഷേമ പദ്ധതിയായ ആശ്രയ പദ്ധതിയിലെ ആനുകൂല്യം വിതരണം കണ്ണൂരിൽ നടന്നു. ഇ.കെ. നായനാർ അക്കാദമിയിൽ നടന്ന നേതൃക്യാന്പും ആനുകൂല്യവിതരണ സമ്മേളനവും സംസ്ഥാന പ്രസിഡന്റ് രാജു അപ്സര ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് ദേവസ്യ മേച്ചേരി അധ്യക്ഷത വഹിച്ചു. പദ്ധതിയിൽ അംഗങ്ങളായിരിക്കെ മരണപ്പെട്ട 25 വ്യാപാരികളുടെ കുടുംബങ്ങൾക്കായി രണ്ടര കോടിയുടെ സഹായമാണ് കൈമാറിയത്.
ആനുകൂല്യ വിതരണോദ്ഘാടനം കണ്ണൂർ മേയർ മുസ്ലിഹ് മഠത്തിൽ നിർവഹിച്ചു. രാവിലെ നടന്ന നേതൃത്വ പരിശീലന ക്യാന്പിൽ പ്രമുഖ മോട്ടിവേഷൻ ട്രെയിനർ അഡ്വ. വാമനകുമാർ ക്ലാസ് നയിച്ചു വിവിധ സെഷനുകൾക്ക്. അഡ്വ. കെ.കെ. ബാൽറാം, ചാർട്ടേർഡ് അക്കൗണ്ടന്റ് ജേക്കബ് എന്നിവർ നേതൃത്വം നൽകി.
സംസ്ഥാന നേതാക്കളായ കുഞ്ഞാവി ഹാജി,അഹമ്മദ് ഷരീഫ്,ബാബു കോട്ടയിൽ,പുനത്തിൽ ബാഷിത്, എം.പി.തിലകൻ,സി.കെ.രാജൻ, കെ.യു.വിജയകുമാർ, കെ.കെ. രാമചന്ദ്രൻ, സി.സി. വർഗീസ്, രാജൻ തിയ്യറത്ത്, എം.ആർ. നൗഷാദ്, പി.വി.അബ്ദുള്ള, എ.സുധാകരൻ, കെ.പി.അയൂബ്, ജോർജ് തോണിക്കൽ, ജെ.സെബാസ്റ്റ്യൻ, എം.വി.കുഞ്ഞിരാമാൻ, കെ.എസ്.റിയാസ്, കെ.വി.നന്ദിനി എന്നിവർ പ്രസംഗിച്ചു.