കെസിവൈഎം നിവേദനം നൽകി
1536080
Monday, March 24, 2025 6:07 AM IST
തരിയോട്: വന്യജീവി ശല്യത്തിന് ശാശ്വത പരിഹാരം ആവശ്യപ്പെട്ട് കെസിവൈഎം തരിയോട് മേഖലാ സമിതി പട്ടികജാതി-വർഗ-പിന്നാക്ക ക്ഷേമ മന്ത്രി ഒ.ആർ. കേളുവിന് നിവേദനം നൽകി. മേഖലാ പ്രസിഡന്റ് അയന പൂവത്തുകുന്നേൽ, സെക്രട്ടറി റിൻസണ് കാരയ്ക്കൽ, ജോയിന്റ് സെക്രട്ടറി ജസ്ലിൻ അന്പാട്ടുപടവിൽ, രൂപത സിൻഡിക്കറ്റ് അംഗം അഭിനന്ദ് കൊച്ചുമലയിൽ, സഞ്ജു എന്നിവരടങ്ങുന്നതായിരുന്നു നിവേദകസംഘം.
മേഖലയിലെ ഇടവകകളിൽ ഒപ്പുശേഖരണം നടത്തിയാണ് നിവേദനം നൽകിയത്. വന്യജീവിശല്യം വർധിക്കുന്നതുമൂലം ജനം അനുഭവിക്കുന്ന പ്രയാസങ്ങൾ വിവരിക്കുന്ന നിവേദനത്തിൽ കാട്ടുമൃഗങ്ങളുടെ ആക്രമണത്തിൽ കൊല്ലപ്പെടുന്നവരുടെ കുടുംബങ്ങൾക്കു തക്കതായ സമാശ്വാസധനം അനുവദിക്കണമെന്ന ആവശ്യം ഉൾപ്പെടുത്തിയിട്ടുണ്ട്.