വികസിത് ഭാരത് യൂത്ത് പാർലമെന്റ്: പ്രസംഗമത്സരം നടത്തി
1536043
Monday, March 24, 2025 5:27 AM IST
സുൽത്താൻ ബത്തേരി: നെഹ്റു യുവകേന്ദ്ര, മാർ ബസേലിയോസ് കോളജ് ഓഫ് എഡ്യുക്കേഷൻ നാഷണൽ സർവീസ് സ്കീം എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ മാർ ബസേലിയോസ് കോളജിൽ വികസിത് ഭാരത് യൂത്ത് പാർലമെന്റിന്റെ ഭാഗമായി വയനാട് നോഡൽ ജില്ലാതല പ്രസംഗമത്സരം നടത്തി. "ഒരു രാഷ്ട്രം ഒരു തെരഞ്ഞെടുപ്പ്’ എന്ന വിഷയം അധികരിച്ചായിരുന്നു മത്സരം. ബത്തേരി രൂപത മുഖ്യവികാരി ജനറാൾ മോൺ. സെബാസ്റ്റ്യൻ കീപ്പള്ളിൽ ഉദ്ഘാടനം ചെയ്തു.
നെഹ്റു യുവകേന്ദ്ര ഡെപ്യൂട്ടി ഡയറക്ടർ സി. സനൂപ് അധ്യക്ഷത വഹിച്ചു. കോളജ് ബർസാർ ഫാ. ജേക്കബ് ഒറവക്കൽ മുഖ്യപ്രഭാഷണം നടത്തി. നെഹ്റു യുവകേന്ദ്ര ജില്ലാ യൂത്ത് ഓഫീസർ ഡി. ഉണ്ണിക്കൃഷ്ണൻ, പ്രൊവിഡൻസ് വിമൻസ് കോളജ് നാഷണൽ സർവീസ് സ്കീം പ്രോഗ്രാം ഓഫീസർ ഡോ. സംഗീത ജി. കൈമൾ, മാർ ബസേലിയോസ് കോളജ് ഓഫ് എഡ്യുക്കേഷൻ എൻഎസ്എസ് പ്രോഗ്രാം ഓഫീസർ കെ.കെ. രജീഷ് കുമാർ എന്നിവർ പ്രസംഗിച്ചു.
വയനാട്, മലപ്പുറം, കോഴിക്കോട്, പാലക്കാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽനിന്നും കേന്ദ്ര ഭരണ പ്രദേശമായ മാഹിയിൽനിന്നുമായി തെരഞ്ഞെടുത്ത 62 യുവതീയുവാക്കൾ മത്സരത്തിൽ പങ്കെടുത്തു. 25ന് നടക്കുന്ന സംസ്ഥാനതല മത്സരത്തിലേക്ക് ദേവിക, ആദിത്യ ശ്രീജിത്ത്, മാളവിക മജൂംദാർ, പി.വി. ശിവപ്രിയ, എൻ.ആർ. സുമയ്യ, വൈഷ്ണവി എസ്. വിജയൻ (കണ്ണൂർ), ഫാത്തിമ റിഫ്ദ, കാശിഷ് മുകേഷ് (കാസർഗോഡ്), പി. അനന്ത്റാം, സി.ടി. സന ഷെറിൻ(മലപ്പുറം)എന്നിവരെ തെരഞ്ഞെടുത്തു.