വയോജന ക്ഷേമ പരിപാടികൾ കാലനുസൃതമാക്കണമെന്ന്
1535700
Sunday, March 23, 2025 6:15 AM IST
കൽപ്പറ്റ: വയോജന ക്ഷേമ പരിപാടികൾ കാലാനുസൃതമാക്കണമെന്ന് സീനിയർ സിറ്റിസണ്‍സ് കൗണ്‍സിൽ ജില്ലാ ജനറൽബോഡി യോഗം ആവശ്യപ്പെട്ടു. കിടപ്പുരോഗികൾക്ക് റേഡിയോ വിതരണം ചെയ്യാൻ തീരുമാനിച്ചു. പ്രസിഡന്റ് ഡോ.പി. ലക്ഷ്മണൻ ഉദ്ഘാടനം ചെയ്തു.
ജനറൽ സെക്രട്ടറി ബി. രാധാകൃഷ്ണപിള്ള അധ്യക്ഷത വഹിച്ചു. വി.പി. വർക്കി, ഡോ.എം. ഭാസ്കരൻ, ടി. പി.വി. രവീന്ദ്രൻ, റോബർട്ട് കോട്ടായി, പ്രഫ.രാമൻകുട്ടി, കെ.എം. രാജു എന്നിവർ പ്രസംഗിച്ചു.