ശ്രേയസിന്റെ കാരുണ്യ പ്രവർത്തനങ്ങൾ മാതൃകാപരം: സംഷാദ് മരക്കാർ
1515062
Monday, February 17, 2025 5:29 AM IST
പുൽപ്പള്ളി: ശ്രേയസിന്റ നേത്യത്വത്തിൽ നടത്തുന്ന കാരുണ്യ പ്രവർത്തനങ്ങൾ സമൂഹത്തിന് മാത്യകയാണെന്ന് ജില്ലാപഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാർ. സുൽത്താൻ ബത്തേരി രൂപതയുടെ സാമൂഹിക സേവന വിഭാഗമായ ശ്രേയസ് ചെറ്റപ്പാലം യൂണിറ്റിന്റെ നേതൃത്വത്തിൽ നടത്തിയ ഗ്രാമോത്സവം 2025 ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
ചെറ്റപ്പാലം യൂണിറ്റിലെ അറുപതോളം ശ്രേയസ് സംഘങ്ങളെ ഉൾപ്പെടുത്തി വിപുലമായ ഘോഷയാത്രയും നടത്തി. ബത്തേരി ബിഷപ് ഡോ. ജോസഫ് മാർ തോമസ് അധ്യക്ഷത വഹിച്ചു. ശ്രേയസ് എക്സിക്യുട്ടീവ് ഡയറക്ടർ ഫാ. ഡേവിഡ് ആലുങ്കൽ, പനമരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഗിരിജ കൃഷ്ണൻ,
പുൽപ്പള്ളി പഞ്ചായത്ത് പ്രസിഡന്റ് ടി.എസ്. ദിലീപ് കുമാർ, മുള്ളൻകൊല്ലി പഞ്ചായത്ത് പ്രസിഡന്റ് പി.കെ. വിജയൻ, ജില്ലാ ഡിവിഷൻ അംഗങ്ങളായ ഉഷ തന്പി, ബിന്ദു പ്രകാശ്, പുൽപ്പള്ളി മലങ്കര ചർച്ച് പ്രോട്ടോ വികാരി ഫാ. ചാക്കോ ചേലംപറന്പത്ത്, ശ്രേയസ് പ്രോഗ്രാം മാനേജർ കെ.വി. ഷാജി, വാർഡ് അംഗം ബാബു കണ്ടത്തിൻകര, ഭാരവഹികളായ ഫാ. ജോർജ് കാലായിൽ, സലീൽ പൗലോസ്, എം.കെ. മാത്യൂസ്, ജിൻസി ബിനോ എന്നിവർ പ്രസംഗിച്ചു.
പരിപാടിയിൽ മികച്ച സംരംഭകർ, സ്പെഷൽ സ്കൂൾ ശ്രേഷ്ഠസേവ പുരസ്കാര നേതാക്കൾ, മാധ്യമ പ്രവർത്തകർ, മികച്ച സ്വാശ്രയ സംഘം, യൂണിറ്റ് പ്രവർത്തകർ, മുൻ സെക്രട്ടറി എന്നിവരെ ആദരിച്ചു.